Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡീസൽ വില 68 ൽ; പെട്രോൾ വിലയും കുറഞ്ഞു; ഇന്ധന വില താഴേക്ക്

22 ദിവസത്തിനിടെ പെട്രോളിനും ഡീസലിനും രണ്ടു രൂപയിലേറയാണ് കുറഞ്ഞത്.

ഡീസൽ വില 68 ൽ; പെട്രോൾ വിലയും കുറഞ്ഞു; ഇന്ധന വില താഴേക്ക്

റെയ്‌നാ തോമസ്

, തിങ്കള്‍, 10 ഫെബ്രുവരി 2020 (10:05 IST)
സംസ്ഥാനത്ത് ഇന്ധനവിലയിൽ കുറവ് തുടരുന്നു. പെട്രോൾ ലിറ്ററിന് അഞ്ച് പൈസയും ഡീസിൽ എട്ടു‌പൈസയും ഇന്ന് കുറഞ്ഞു. 22 ദിവസത്തിനിടെ പെട്രോളിനും ഡീസലിനും രണ്ടു രൂപയിലേറയാണ് കുറഞ്ഞത്. 
 
പെട്രോൾ ലിറ്ററിന് 74 രൂപ 23 പൈസയാണ് ഇന്നത്തെ വില കൊച്ചിയിൽ. ഇന്നലെ ഇത് 74.28 രൂപ ആയിരുന്നു. 68 രൂപ 77 പൈസയാണ് ഡീസലിന്റെ ഇന്നത്തെ വില. 
 
വ്യാഴാഴ്ചയാണ് ഏറെക്കാലത്തിനു ശേഷം പെട്രോൾ എഴുപത്തിയഞ്ചു രൂപയിൽ താഴെ എത്തിയത്. കഴിഞ്ഞ മൂന്നാഴ്ചയായി സംസ്ഥാനത്ത് തുടർച്ചയായ ഇടിവാണ് ഇന്ധന‌വിലയിൽ രേഖപ്പെടുത്തുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രസവത്തെ തുടർന്ന് യുവതി മരിച്ചു; പ്രതിഷേധവുമായി ബന്ധുക്കൾ