Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയ്ക്ക് പുറത്തു പോകണോ? 18,000 കോടി കെട്ടിവെയ്ക്കൂ: നരേഷ് ഗോയലിനോട് കോടതി

ജെറ്റ് എയർവേയ്‌സിൽ നിരവധി സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന്, കോർപറേറ്റ് കാര്യ മന്ത്രാലയമാണ് ലുക്ക് ഔട്ട് സർക്കുലർ ഇറക്കിയത്.

ഇന്ത്യയ്ക്ക് പുറത്തു പോകണോ? 18,000 കോടി കെട്ടിവെയ്ക്കൂ: നരേഷ് ഗോയലിനോട് കോടതി
, ബുധന്‍, 10 ജൂലൈ 2019 (16:09 IST)
ജെറ്റ് എയർവേയ്സ് സ്ഥാപകൻ നരേഷ് ഗോയലിന് വിദേശ യാത്ര നടത്താൻ അനുമതി നിഷേധിച്ച് ഡൽഹി ഹൈക്കോടതി വിധി. ഗോയലിനെതിരെയുള്ള ലൂക്ക് ഔട്ട് സർക്കുലറിനെതിരെയുള്ള അദ്ദേഹത്തിന്റെ ഹർജിയിൽ കേന്ദ്ര സർക്കാരിന്റെ പ്രതികരണം തേടിയിരിക്കുകയാണ് കോടതി. 
 
ഇപ്പോൾ വിദേശ യാത്ര നടത്തണമെങ്കിൽ 18,000 കോടി രൂപയുടെ ഗ്യാരണ്ടി കെട്ടിവെച്ച് ഗോയലിന് പോകാമെന്നും കോടതി പറഞ്ഞു. മേയ് 25ന് ദുബായ് യാത്രയ്ക്കായി വിമാനത്തിൽ കയറിയ ഗോയലിനേയും ഭാര്യയേയും തിരിച്ചിറക്കിയതോടെയാണ് ഗോയൽ കോടതിയെ സമീപിച്ചത്. 
 
ജെറ്റ് എയർവേയ്‌സിൽ നിരവധി സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന്, കോർപറേറ്റ് കാര്യ മന്ത്രാലയമാണ് ലുക്ക് ഔട്ട് സർക്കുലർ ഇറക്കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡികെ ശിവകുമാര്‍ പൊലീസ് കസ്റ്റഡിയില്‍; സര്‍ക്കാര്‍ പിരിച്ചുവിടണമെന്ന് ബിജെപി