രാജ്യത്തെ ഏറ്റവും മൂല്യമേറിയ അഞ്ച് കമ്പനികളുടെ ക്ലബിൽ എയർടെൽ ഇടം നേടി. ഓഹരി വിലയിൽ 10 ശതമാനം വര്‍ധനവുണ്ടായതോടെയാണ് ഇന്‍ഫോസിസിനെയും എച്ച്ഡിഎഫിസി ലിമിറ്റഡിനെയും പിന്നിലാക്കി എയര്‍ടെല്‍ മുന്നിലെത്തിയത്. 3.19 ലക്ഷമാണ് എയർടെൽ കമ്പനിയുടെ മൂല്യം.
അതേസമയം രാജ്യത്തെ ഏറ്റവും വിപണിമൂല്യമുള്ള കമ്പനിയെന്ന നേട്ടം റിലയൻസ് ഇൻഡസ്‌ട്രീസ് നിലനിർത്തി.9.3 ലക്ഷം കോടിയാണ് റിലയൻസിന്റെ വിപണിമൂല്യം.7.3 ലക്ഷം കോടി രൂപയുമായി ടിസിഎസ് തൊട്ടുപിന്നിലുണ്ട്. ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ മൂല്യം 4.71 ലക്ഷം കോടിയും എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ വിപണിമൂല്യം 4.6 ലക്ഷം കോടി രൂപയുമാണ്.
സമീപകാലത്ത് താരിഫ് ഉയർത്തിയതിലൂടെയുള്ള വരുമന്ന വർധനവാണ് എയർടെല്ലിന് നേട്ടമായത്.നേരത്തെ ശരാശരി ഒരു ഉപഭോക്താവില്‍നിന്നുള്ള വരുമാനത്തിന്റെകാര്യത്തില്‍ എയര്‍ടെല്‍ ജിയോയെ മറികടക്കുകയും ചെയ്‌തിരുന്നു.