Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഏഷ്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ മുകേഷ് അംബാനി വീണ്ടും ഒന്നാമത്

ഏഷ്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ മുകേഷ് അംബാനി വീണ്ടും ഒന്നാമത്
, ഞായര്‍, 26 ഏപ്രില്‍ 2020 (14:49 IST)
ഏഷ്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ ആലിബാബ ഗ്രൂപ്പ് സ്ഥാപകൻ ജാക് മായെ പിന്തള്ളി റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനി വീണ്ടും ഒന്നാമതെത്തി. ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡിൽ ഫെയ്സ് ബുക്ക് 9.9 ശതമാനം ഓഹരികൾ വാങ്ങിയതാണ് അംബാനിക്ക് നേട്ടമായത്. ജിയോയുടെ ഫേസ്‌ബുക്ക് ഡീലിനെ തുടർന്ന് റിലയൻസ് ഓഹരികൾ വലിയ തോതിൽ നേട്ടമുണ്ടാക്കിയിരുന്നു. ഇതാണ് അംബാനിയെ മുന്നിലെത്തിച്ചത്.
 
ബ്ലൂംബർഗിന്റെ കണക്കുകൾ പ്രകാരം ലോകത്തെ അതിസമ്പന്നരിൽ പതിനേഴാം സ്ഥാനത്താണ് അംബാനി.4920 കോടി ഡോളറിൻറെ (3.74 ലക്ഷം കോടി രൂപ) വിപണിമൂല്യമാണ് മുകേഷ് അംബാനിക്കുള്ളത്.അതേസമയം, ജാക് മായ്ക്ക് 4600 കോടി ഡോളറിൻറെ (3.5 ലക്ഷം കോടി രൂപ) ആസ്തിയാണുള്ളത്. ആഗോള സമ്പന്നരുടെ പട്ടികയിൽ ജാക് മാ ഇപ്പോൾ 19ആം സ്ഥാനത്താണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കായി നോർക്ക രജിസ്ട്രേഷൻ ആരംഭിച്ചു