Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോട്ടയത്ത് നിന്ന് ആദ്യ ട്രെയിനില്‍ അതിഥി തൊഴിലാളികള്‍ മടങ്ങിയത് പൊലീസിന് ജയ് വിളിച്ച്; പുറപ്പെട്ടത് 1464 പേര്‍

കോട്ടയത്ത് നിന്ന് ആദ്യ ട്രെയിനില്‍ അതിഥി തൊഴിലാളികള്‍ മടങ്ങിയത് പൊലീസിന് ജയ് വിളിച്ച്; പുറപ്പെട്ടത് 1464 പേര്‍

അനിരാജ് എ കെ

കോട്ടയം , ചൊവ്വ, 19 മെയ് 2020 (14:34 IST)
അതിഥി തൊഴിലാളികളുമായി ജില്ലയില്‍ നിന്നുള്ള ആദ്യ ട്രെയിന്‍ ബംഗാളിലേക്ക് പുറപ്പെട്ടു. ഇവര്‍ക്കുള്ള ട്രെയിന്‍ ടിക്കറ്റിന്റെ ചാര്‍ജ് ബംഗാള്‍ സര്‍ക്കാരാണ് വഹിച്ചത്. തൊഴിലാളികളെ റെയില്‍വേ സ്റ്റേഷനിലെത്തിക്കാന്‍ 43 കെഎസ്ആര്‍ടിസി ബസുകളാണ് ജില്ലാ ഭരണകൂടം ഒരുക്കിയിരുന്നത്. 55 ദിവസങ്ങള്‍ക്കു ശേഷമാണ് കോട്ടയത്തു നിന്ന് ഒരു യാത്രാ ട്രെയിന്‍ പുറപ്പെടുന്നത്.
 
റവന്യൂ ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുത്തിട്ടുള്ളവര്‍ക്കു മാത്രമാണ് മടങ്ങാന്‍ അവസരമുണ്ടായത്. ഇവരില്‍ 1180 പേര്‍ പായിപ്പാടു  നിന്നും ശേഷിക്കുന്നവരില്‍ 150 പേര്‍ കോട്ടയം താലൂക്കില്‍നിന്നും 134 പേര്‍ മീനച്ചില്‍ താലൂക്കില്‍നിന്നുമുള്ളവരുമായിരുന്നു.
 
ജില്ലയിലുള്ള ബംഗാള്‍ സ്വദേശികളായ 17392 തൊഴിലാളികളില്‍ നാട്ടിലേക്ക് മടങ്ങുന്നതിന് സന്നദ്ധതയറിയിച്ചവരെ രജിസ്റ്റര്‍ ചെയ്ത ക്രമത്തിലാണ് മടക്കയാത്രയ്ക്ക് തിരഞ്ഞെടുത്തത്. പായിപ്പാട്ടെ 1400 പേരുടെ പ്രാഥമിക പട്ടിക തയ്യാറാക്കിയിരുന്നെങ്കിലും വീണ്ടും ജോലിക്ക് പോയിത്തുടങ്ങിയ സാഹചര്യത്തില്‍ ഇരുന്നൂറോളം തൊഴിലാളികള്‍ മടക്കയാത്ര വേണ്ടെന്ന് വയ്ക്കുകയായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചൈനയില്‍ ഭൂചലനം: നാലുപേര്‍ മരിച്ചു, 23 പേര്‍ക്ക് പരുക്ക്