Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊറോണ ഭീതിയിൽ വീണ്ടും കൂപ്പുകുത്തി ഓഹരി വിപണി, സെൻസെക്‌സ് 1655 പോയന്റ് നഷ്ടത്തിൽ

കൊറോണ ഭീതിയിൽ വീണ്ടും കൂപ്പുകുത്തി ഓഹരി വിപണി, സെൻസെക്‌സ് 1655 പോയന്റ് നഷ്ടത്തിൽ

അഭിറാം മനോഹർ

, വ്യാഴം, 12 മാര്‍ച്ച് 2020 (10:43 IST)
കൊറോണഭീതിയിൽ ഓഹരി വിപണിയിൽ കനത്ത സമ്മ‌ർദ്ദം തുടരുന്നു.വ്യാപരം ആരംഭിച്ചതോടെ തന്നെ സെൻസെക്‌സ് 1655 പോയന്റ് ഇടിയുകയായിരുന്നു. നിഫ്‌റ്റി 491 പോയന്റ് നഷ്ടം രേഖപ്പെടുത്തി.ബി എസ് ഇയിൽ 97 കമ്പനികളുടെ ഓഹരികൾ മാത്രമാണ് നേട്ടത്തിലുള്ളത്. 1397 ഓഹരികൾ നഷ്ടത്തിലാണ്.
 
കൊറോണഭീതിയിൽ പലരാജ്യങ്ങളിലും യാത്രവിലക്ക് നിലവിൽ വന്നത് വിപണിയുടെ കരുത്ത് ചോർത്തി. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുൾപ്പടെ പല രാജ്യങ്ങളും യാത്രകൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.ഇന്ത്യയെ കൂടാതെ ആഗോള വിപണികളെല്ലാം കനത്ത നഷ്ടത്തിലാണുള്ളത്.ജപ്പാന്റെ നിക്കി 3.3 ശതമാനവും ഓസ്‌ട്രേലിയയിലെ സൂചിക 3.7 ശതമാനവും നഷ്ടത്തിലാണ്. കൊറിയന്‍ സൂചിക കഴിഞ്ഞ നാല് വർഷത്തെ ഏറ്റവും മോശം നിലവാരത്തിലാണ്.
 
ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീല്‍, ഒഎന്‍ജിസി, വേദാന്ത, യെസ് ബാങ്ക്, ആക്‌സസ് ബാങ്ക്, എസ്ബിഐ, ഹിന്‍ഡാല്‍കോ, ഗ്രാസിം ഗെയില്‍, ഇൻഫോസിസ് തുടങ്ങിയ ഓഹരികളെല്ലാം നഷ്ടത്തിലാണ്.ബിഎസ്ഇ മിഡക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ അഞ്ചുശതമാനം താഴ്ന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് 19: എല്ലാ വിസകൾക്കും ഏപ്രിൽ 15 വരെ കേന്ദ്രസർക്കാർ വിലക്കേർപ്പെടുത്തി