നടപ്പ് സാമ്പത്തികവർഷത്തിന്റെ ആദ്യപാദത്തിൽ ഫെഡറൽ ബാങ്ക് 1135 കോടി രൂപയുടെ പ്രവർത്തനലാഭം നേടി. ബാങ്കിന്റെ എക്കാലത്തെയും ഉയർന്ന പ്രവർത്തനലാഭമാണിത്. മുൻ വർഷം ഇതേ പാദത്തിൽ 932.8 കോടി രൂപയായിരുന്നു പ്രവർത്തനലാഭം.
മൊത്തം ബിസിനസ് 8.30 ശതമാനം വളർച്ച രേഖപെടുത്തി 2,88,158.36 കോടി രൂപയായി. അറ്റപലിശ വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് 9.41 ശതമാനം വർധിച്ച് 1,418 കോടിയിലെത്തി. 53.90 ശതമാനം വർധനവോടെ ബാങ്കിന്റെ സ്വർണവായ്‌പകൾ 15,764 കോടി രൂപയിലെത്തി. റീട്ടെയ്‌ൽ വായ്‌പകൾ 15.15 ശതമാനവും കൊമേഴ്‌ഷ്യൽ ബാങ്കിംഗ് വായ്‌പകൾ 10.23 ശതമാനവും കാർഷിക വായ്‌പകൾ 23.71 ശതമാനവുമാണ് വർധിച്ചത്.പ്രവാസി ഇന്ത്യക്കാരുടെ നിക്ഷേപം 9.53 ശതമാനം വർദ്ധിച്ച് 66.018.73 കോടിയായി.