Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജെഐസി 5,512. 5 കോടിയും ടിപി‌ജി 1837.5 കോടിയും റിലയൻസ് റീട്ടെയിലിൽ നിക്ഷേപിക്കും

ജെഐസി 5,512. 5 കോടിയും ടിപി‌ജി 1837.5 കോടിയും റിലയൻസ് റീട്ടെയിലിൽ നിക്ഷേപിക്കും
, ശനി, 3 ഒക്‌ടോബര്‍ 2020 (13:07 IST)
സിങ്കപ്പൂരിലെ നിക്ഷേപ സ്ഥാപനമായ ജിഐ‌സിയും ആഗോള നിക്ഷേപ സ്ഥാപനമായ ടിപിജിയും റിലയൻസിന്റെ റീട്ടെയിൽ യൂണിറ്റിൽ നിക്ഷേപം നടത്തും.
 
ജി.ഐ.സി 5,512.5 കോടി രൂപയും ടി.പി.ജി 1,837.5 കോടി രൂപയുമാണ് നിക്ഷേപിക്കുക. ഇതുവഴി ജിഐ‌സിക്ക് 1.22 ശതമാനവും ടിപിജിക്ക് 0.41 ശതമാനവും ഓഹരിയാകും റീട്ടെയിലിൽ ലഭിക്കുക. റിലയൻസിന്റെ തന്നെ ജിയോ പ്ലാറ്റ്‌ഫേംസില്‍ ടി.പി.ജി 4,546.8 കോടി രൂപ നേരത്തെ നിക്ഷേപിച്ചിരുന്നു. 
 
4.285 ലക്ഷം കോടി രൂപയാണ് നിലവിൽ റിലയൻസ് റീട്ടെയിലുന്റെ മൂല്യം മൂല്യം.ഇതുവരെ 7.28ശതമാനം ഓഹരികള്‍ക്കായി 32,197.5കോടി രൂപയുടെ നിക്ഷേപമാണ് റിലയന്‍സ് റീട്ടെയിലിലെത്തിയത്. .

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'വൈറസിനെ ഗൗരവമായി കാണണമെന്നാണ് ഇതിലൂടെ തെളിയുന്നത്': അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന് കൊവിഡ് ബാധിച്ചതില്‍ പ്രതികരണവുമായി ബൈഡന്‍