Select Your Language

Notifications

webdunia
webdunia
webdunia
webdunia

മരുന്ന് വിപണിയിലും കാലുറപ്പിക്കാൻ റിലയൻസ്: നെറ്റ്‌മെഡിൽ 620 കോടി നിക്ഷേപിക്കും

മരുന്ന് വിപണിയിലും കാലുറപ്പിക്കാൻ റിലയൻസ്: നെറ്റ്‌മെഡിൽ 620 കോടി നിക്ഷേപിക്കും
മുംബൈ , ബുധന്‍, 19 ഓഗസ്റ്റ് 2020 (12:21 IST)
മുംബൈ: ഓൺലൈൻ ഫാർമ മേഖലയിൽ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി റിലയൻസ് ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിറ്റാലിക് ഹെല്‍ത്ത് പ്രൈവറ്റ് ലിമിറ്റഡി(നെറ്റ്‌മെഡ്).ൽ 620 കോടിയുടെ മൂലധനനിക്ഷേപം നടത്തി. ഇതോടെ കമ്പനിയുടെ 60% ഓഹരികളും റിലയൻസ് സ്വന്തമാക്കി.
 
ഹെൽത്ത് കെയർ ഉത്‌പന്നങ്ങളുടെ വിതരണവും അതുമായി ബന്ധപ്പെട്ട സേവനവും നല്‍കുകയെന്നതാണ് കമ്പനിയിലെ നിക്ഷേപത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡയറക്ടര്‍ ഇഷ അംബാനി വ്യക്തമാക്കി. 2015ൽ തുടങ്ങിയ നെറ്റ്‌മെഡ് മരുന്നുകളുടെയും മറ്റ് ആരോഗ്യ ഉത്പന്നങ്ങളടെയും വിതരണവും ഓണ്‍ലൈന്‍ വില്പനയുമാണ് പ്രധാനമായും നടത്തുന്നത്. റിലയൻസിന്റെ ഓൺലൈൻ സ്റ്റോറായ ജിയോമാർട്ടുമായി സഹകരിച്ചാവും മരുന്നുകളുടെ വിൽപനയും നടത്തുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് ഒരാൾ കോൺഗ്രസ് അധ്യക്ഷനാകണം: രാഹുൽ ഗാന്ധിയെ പിന്തുണച്ച് പ്രിയങ്കയും