Select Your Language

Notifications

webdunia
webdunia
webdunia
webdunia

റിലയൻസ് റീട്ടെയിലിൽ കെകെആർ 5500 കോടി നിക്ഷേപിക്കുന്നു

റിലയൻസ് റീട്ടെയിലിൽ കെകെആർ 5500 കോടി നിക്ഷേപിക്കുന്നു
, ബുധന്‍, 23 സെപ്‌റ്റംബര്‍ 2020 (17:40 IST)
റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്‌സിൽ ആഗോള നിക്ഷേപക സ്ഥാപനമായ കെകെആർ 5500 കോടി നിക്ഷേപിക്കും. 1.28 ശതമാനം ഇക്വിറ്റി ഓഹരികളാണ് വാങ്ങുക. ഇത് രണ്ടാം തവണയാണ് കെകെആർ റിലയൻസിൽ നിക്ഷേപം നടത്തുന്നത്.
 
ഈ വർഷമാദ്യം ജിയോ പ്ലാറ്റ്‌ഫോമിൽ 11,367 കോടി രൂപ കെകെആർ നിക്ഷേപിച്ചിരുന്നു. കെകെആറിനെ സ്വാഗതം ചെയ്യുന്നതില്‍ വളരെയധികം സന്തോഷമുള്ളതായി റിലയൻസ് ഉടമ മുകേഷ് അംബാനി പറഞ്ഞു.
 
സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖല, കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ശൃംഖല, ഹോള്‍സെയില്‍ വ്യാപാരം, ഫാസ്റ്റ്-ഫാഷൻ ഔട്ട്‌ലറ്റ്,ഓണ്‍ലൈന്‍ ഗ്രോസറി സ്റ്റോറായ ജിയോ മാര്‍ട്ട് എന്നിവക്ക് പുറമെ പുതുതായി ഏറ്റെടുത്ത ഫ്യൂച്ചർ ഗ്രൂപ്പിന്റെ ബിസിനസുകളും ചേരുന്നതാണ് റിലയൻസിന്റെ റീട്ടെയിൽ ശൃംഖല. ഫ്യൂച്ചർ ഗ്രൂപ്പിന്റെ പുതുതായി ഏറ്റെടുത്ത 1700 വമ്പൻ സ്റ്റോറുകൾ കൂടി ചേരുമ്പോൾ 11806 സ്റ്റോറുകളാണ് റിലയന്‍സ് ഇന്റസ്ട്രീസ് ലിമിറ്റഡിന്റെ റീട്ടെയ്ല്‍ സംരംഭത്തിന് കീഴിലുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഞാൻ ഇപ്പോഴും വില്ലത്തി!: കണ്ണിന് തകരാറുണ്ട് രജിത് കുമാറിനെതിരെ രേഷ്‌മ രാജൻ നിയമനടപടിക്ക്