Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐടിയിൽ നഷ്ടം തുടരുന്നു, സെൻസെക്സ് 879 പോയിൻ്റ് ഇടിഞ്ഞു, നിഫ്റ്റി 18,400ന് സമീപം

ഐടിയിൽ നഷ്ടം തുടരുന്നു, സെൻസെക്സ് 879 പോയിൻ്റ് ഇടിഞ്ഞു, നിഫ്റ്റി 18,400ന് സമീപം
, വ്യാഴം, 15 ഡിസം‌ബര്‍ 2022 (18:15 IST)
വിവിധ മേഖലകളിലെ ഓഹരികളിൽ നിന്ന് നിക്ഷേപകർ പിൻവാങ്ങിയതോടെ ഓഹരിവിപണി നഷ്ടത്തോടെ ക്ലോസ് ചെയ്തു. സെൻസെക്സ് 879 പോയൻ്റ് ഇടിഞ്ഞ്  61,799 ലും നിഫ്റ്റി  245 പോയിന്റ് അല്ലെങ്കിൽ 1.32 ശതമാനം ഇടിഞ്ഞ് 18,415 ലും വ്യാപാരം അവസാനിപ്പിച്ചു. 
 
യുഎസ് ഫെഡറൽ റിസർവ് 2023 അവസാനത്തോടെ പലിശനിരക്ക് 5 ശതമാനത്തിന് മുകളിലായിരിക്കുമെന്ന് സൂചന നൽകിയതോടെ നിക്ഷേപകർ കരുതലെടുത്തത് വിപണിയിൽ പ്രതിഫലിച്ചു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.05 ശതമാനം ഇടിഞ്ഞപ്പോൾ ബിഎസ്ഇ സ്മോൾക്യാപ് സൂചിക 0.6 ശതമാനം ഇടിഞ്ഞു. ഐടി സൂചിക 2 ശതമാനത്തിലധികവും പിഎസ്‌യു ബാങ്ക് സൂചിക 1.88 ശതമാനവും താഴ്ന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുവാവിന്റെ മരണത്തിൽ സംശയം : സഹോദരൻ അറസ്റ്റിൽ