തുടര്‍ച്ചയായ ഒന്‍പതാം ദിവസവും ഓഹരിവിപണിയില്‍ ഇടിവ്. വ്യാപാരത്തിന്റെ തുറക്കത്തില്‍ 600ലധികം പോയിന്റുകള്‍ ഇടിഞ്ഞ സെന്‍സെക്‌സ് നിലവില്‍ 76,000ത്തിലും താഴെയാണ് വ്യാപാരം തുടരുന്നത്. നിഫ്റ്റി സൈക്കോളജിക്കല്‍ ലെവലായ 23,000ത്തിനും താഴെയെത്തിയതിനാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിപണി താഴേക്ക് പോകാന്‍ സാധ്യതയേറെയാണ്.
ഇന്ത്യന്‍ ഉല്പന്നങ്ങള്‍ക്ക് മേല്‍ താരിഫ് ഏര്‍പ്പെടുത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനമാണ് വിപണിയെ സ്വാധീനിക്കുന്നത്. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി വിപണി തുടര്‍ച്ചയായി താഴോട്ടാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം സെന്‍സെക്‌സില്‍ 2000ത്തിലധികം പോയിന്റിന്റെ ഇടിവാണുണ്ടായത്. ഐസിഐസിഐ, എച്ച്ഡിഎഫ്‌സി, റിലയന്‍സ് ഓഗരികളാണ് പ്രധാനമായും നഷ്ടം നേരിടുന്നത്.