Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുത്തനെ ഇടിഞ്ഞ് ഓഹരിവിപണി, പിന്നാലെ ഇടിഞ്ഞ് രൂപയുടെ മൂല്യവും, : പെട്ടെന്നുള്ള വീഴ്ചയ്ക്ക് കാരണമെന്ത്?

കുത്തനെ ഇടിഞ്ഞ് ഓഹരിവിപണി, പിന്നാലെ  ഇടിഞ്ഞ് രൂപയുടെ മൂല്യവും, : പെട്ടെന്നുള്ള വീഴ്ചയ്ക്ക് കാരണമെന്ത്?
, തിങ്കള്‍, 29 ഓഗസ്റ്റ് 2022 (12:51 IST)
പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള നടപടികൾ കർശനമായി തുടരുമെന്ന യുഎസ് ഫെഡറൽ റിസർവ് മേധാവി ജെറോം പവലിൻ്റെ പ്രഖ്യാപനത്തിന് പിന്നാലെ മൂല്യമിടിഞ്ഞ് ഏഷ്യൻ കറൻസികൾ.
 
രാവിലെ ദിനവ്യാപാരത്തിനിടെ രൂപയുടെ മൂല്യം ഡോളറിനെതിരെ 80.13 ലേക്ക് ഇടിഞ്ഞിരുന്നു. വെള്ളിയാഴ്ചത്തെ ക്ലോസിങ് നിരക്കിനേക്കാൾ 0.25 ശതമാനം ഇടിവാണ് രൂപയ്ക്ക് നേരിട്ടത്. പവലിൻ്റെ പ്രഖ്യാപനത്തിന് പിന്നാലെ ഓഹരി വിപണി വൻ തകർച്ച നേരിട്ടതാണ് രൂപയുടെ മൂല്യം ഇടിയാൻ ഇടയാക്കിയത്. ഏഷ്യൻ കറൻസികളിൽ ദക്ഷിണ കൊറിയൻ വോണിന് 1.3 ശതമാനവും ജപ്പാനീസ് യെൻ 0.64 ശതമാനവും ചൈനയുടെ റെൻമിൻബി 0.6 ശതമാനവും ഇടിഞ്ഞു.
 
നടപ്പ് സാമ്പത്തിക വർഷത്തീൻ്റെ നാലാം പാദത്തോടെ സാമ്പത്തിക മാന്ദ്യമുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് യുഎസ് ഫെഡറൽ റിസർവ്. ഇക്കാര്യങ്ങൾ കണക്കിലെടുത്ത് കർശനമായ മോണിറ്ററി പോളിസി പിൻതുടരുമെന്ന് പവൻ നൽകിയ സൂചനയാണ് വിപണിയുടെ വീഴ്ചയ്ക്കും രൂപയുടെ മൂല്യം ഇടിയുന്നതിനും കാരണമായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കല്യാണസദ്യക്കിടെ കൂട്ടത്തല്ല്; രണ്ടാമതും പപ്പടം കിട്ടാത്തത് ചെക്കന്റെ വീട്ടുകാരെ ചൊടിപ്പിച്ചു, മൂന്ന് പേര്‍ക്ക് പരുക്ക്