വില കുത്തനെ ഉയരുന്നു, പെട്രോളും സവാളയും മത്സരത്തിൽ, ആര് ജയിക്കും?

എസ് ഹർഷ

ബുധന്‍, 25 സെപ്‌റ്റംബര്‍ 2019 (10:33 IST)
വില കുടുന്നതിന്റെ കാര്യത്തിൽ പെട്രോളും സവാളയും കനത്ത മത്സരത്തിലാണ്. പെട്രോളിനും ഡീസലിനും തുടർച്ചയായി എട്ടാംദിവസവും വിലയുയർന്നു. 74 രൂപയായിരുന്നു പെട്രോളിന് ചൊവ്വാഴ്ച ഡൽഹിയിലെ വില. അതേസമയം, മുംബൈയിലും ഡൽഹിയിലും സവാളവില ചൊവ്വാഴ്ച കിലാഗ്രാമിന് 75-80 രൂപവരെയെത്തി. 
 
ബെംഗളൂരുവിലും ചെന്നൈയിലും 60 രൂപയ്ക്കാണ് കഴിഞ്ഞ ദിവസം സവാള വിറ്റത്. വില കുത്തനെ ഉയർന്നതോടെ രാജ്യത്ത് പലയിടത്തും സവാള മോഷണം പോയി. പട്നയിൽ എട്ടു ലക്ഷത്തിന്റെ സവാളയാണ് മോഷണം പോയത്. 328 ചാക്കുകളിലായി സൂക്ഷിച്ച സവാള മുറി കള്ളന്മാർ കുത്തിത്തുറന്ന് ലോറിയിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു.  
 
മഹാരാഷ്ട്രയിലെ നാസിക്കിലും കർഷകർ സൂക്ഷിച്ച ഒരുലക്ഷം രൂപയോളം വിലവരുന്ന സവാള മോഷ്ടിച്ചു. മഹാരാഷ്ട്രയിലും കർണാടകത്തിലും തമിഴ്നാട്ടിലും മഴയിൽ കൃഷിനാശമുണ്ടായതോടെ സവാളയുടെ വരവുകുറഞ്ഞതാണ് വില കുത്തനെ ഉയരാൻ കാരണം.
 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം തൊട്ടതെല്ലാം കുരിശാണല്ലോ?- വീണ്ടും മോദി പരാമര്‍ശം; പോസ്റ്റ് ഇട്ട് പുലിവാല് പിടിച്ച് ശശി തരൂര്‍