Select Your Language

Notifications

webdunia
webdunia
webdunia
webdunia

രൂപയുടെ മൂല്യം റെക്കോഡ് താഴ്‌ച്ചയിൽ, ഡോളറിനെതിരെ 76.81 നിലവാരത്തിലെത്തി

രൂപയുടെ മൂല്യം റെക്കോഡ് താഴ്‌ച്ചയിൽ, ഡോളറിനെതിരെ 76.81 നിലവാരത്തിലെത്തി
, വ്യാഴം, 16 ഏപ്രില്‍ 2020 (12:53 IST)
ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോഡ് താഴ്ച്ചയായ 76.81 നിലവാരത്തിലെത്തി. ആഗോള വ്യാപകമായി കറൻസികളും ഓഹരിവിപണി സൂചികകളും നഷ്ടത്തിലായതാണ് രൂപയെ ബാധിച്ചത്.
 
76.74 നിലവാരത്തിലായിരുന്നു തുടക്കമെങ്കിലും രാവിലെ 10.20ഓടെ 76.81 നിലവാരത്തിലേയ്ക്ക് മൂല്യം താഴുകയായിരുന്നു.കോവിഡ് വ്യാപനംമൂലം രണ്ടാംഘട്ട അടച്ചിടല്‍ പ്രഖ്യാപിച്ചതിനെതുടര്‍ന്ന് വിവിധ ഏജന്‍സികള്‍ റേറ്റിങ് താഴ്ത്തിയതും രൂപയെ ബാധിച്ചു.
 
എന്നാൽ രൂപയുടെ മൂല്യം 76-74 നിലവാരത്തില്‍ പിടിച്ചുനിര്‍ത്താന്‍ ആവശ്യത്തിന് വിദേശ കറന്‍സി ശേഖരം ആര്‍ബിഐയ്ക്കുണ്ടെന്നാണ് വിലയിരുത്തുന്നത്. സമ്പദ് ഘടനക്ക് കരുത്തുനൽകാൻ കേന്ദ്രം പ്രഖ്യാപിക്കാനിരിക്കുന്ന പാക്കേജിൽ ഉറ്റുനോക്കുകയാണ് വിപണി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് 19: കാസർകോട്,കണ്ണൂർ,കോഴിക്കോട്,മലപ്പുറം ജില്ലകൾ റെഡ് സോണിൽ