Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓഹരിവിപണിയിൽ കരടികളുടെ വിളയാട്ടം, സെൻസെക്‌സിൽ 1000ത്തിലേറെ പോയന്റ് നഷ്ടം

ഓഹരിവിപണിയിൽ കരടികളുടെ വിളയാട്ടം, സെൻസെക്‌സിൽ 1000ത്തിലേറെ പോയന്റ് നഷ്ടം
, തിങ്കള്‍, 7 ഫെബ്രുവരി 2022 (15:25 IST)
കരടിക‌ൾ ആടിതകർത്തതോടെ രുമണിക്കൂറിനിടെ സെന്‍സെക്‌സിന് നഷ്ടമായത് ആയിരത്തിലേറെ പോയന്റ്. ഇതോടെ സെന്‍സെക്‌സ് 57,299 നിലവാരത്തിലയേക്ക് താഴ്ന്നു. നിഫ്റ്റിയാകട്ടെ 330 പോയന്റ് നഷ്ടത്തിൽ 17,186ലെത്തി.
 
മൂന്ന് വ്യാപാരദിനങ്ങളിലായി രണ്ടായിരത്തിലേറെ പോയന്റാണ് സെൻസെക്‌സിൽ നഷ്ടമായത്. കനത്ത വില്പന സമ്മർദ്ദമാണ് വിപണിയെ ബാധിച്ചത്.എച്ച്ഡിഎഫ്‌സി ബാങ്ക് 3.8ശതമാനവും എല്‍ആന്‍ഡ്ടി, ബജാജ് ഫിന്‍സര്‍വ്, ബജാജ് ഫിനാന്‍സ് തുടങ്ങിയവ മൂന്നുശതമാനത്തിലേറെയും തകര്‍ച്ചനേരിട്ടു. 
 
മൊത്തം ഓഹരികളുടെ നിലവാരം നോക്കുകയാണെങ്കില്‍ ബിഎസ്ഇയിലെ 3,601 ഓഹരികളില്‍ 2,046 ഓഹരികളും നഷ്ടത്തിലാണ്.ബിഎസ്ഇ ക്യാപിറ്റല്‍ ഗുഡ്‌സ്, ടെലികോം സൂചികകള്‍ രണ്ടുശതമാനംവീതം നഷ്ടംനേരിട്ടു. ബാങ്ക്, ഓട്ടോ, എഫ്എംസിജി, ഹെല്‍ത്ത് കെയര്‍ സൂചികകള്‍ 1.5-2ശതമാനവും ഇടിഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാവാ സുരേഷിന് സിപിഎം വീട് വച്ചുനല്‍കുമെന്ന് മന്ത്രി വിഎന്‍ വാസവന്‍