ഫെബ്രുവരി ഒന്നിന് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കാനിരിക്കെ വിപണിയില്‍ മുന്നേറ്റം. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യം 8 മുതൽ 8.5 ശതമാനം വരെ വളർച്ച നേടുമെന്ന സാമ്പത്തിക സർവേ അനുമാനത്തോട് വിപണി അനുകൂലമായാണ് പ്രതികരിച്ചത്.
സെന്‍സെക്‌സ് 813.94 പോയന്റ് നേട്ടത്തില്‍ 58,014.17ലും നിഫ്റ്റി 237.80 പോയന്റ് ഉയര്‍ന്ന് 17,339.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.ആഗോളവിപണിയിലെ അനുകൂല സാഹചര്യവും ഇന്ത്യൻ വിപണിയിൽ പ്രതിഫലിച്ചു.ഭാവിയിലെ വെല്ലുവിളികള്‍ നേരിടാന്‍ രാജ്യം സജ്ജമാണെന്ന സാമ്പത്തിക സര്‍വെയിലെ നിരീക്ഷണം നിക്ഷേപകര്‍ക്ക് ആത്മവിശ്വാസംനല്‍കി.
സെക്ടറല്‍ സൂചികകളില്‍ ഓട്ടോ, ഫാര്‍മ, ഐടി, ഓയില്‍ ആന്‍ഡ് ഗ്യാസ്, പൊതുമേഖല ബാങ്ക് സൂചികകള്‍ 1-3ശതമാനം ഉയര്‍ന്നു.ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ 1-1.7ശതമാനവും നേട്ടമുണ്ടാക്കി.