Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആർബിഐ നിരക്ക് ഉയർത്തിയത് സൂചികകളെ തളർത്തി, സെ‌ൻസെക്‌സ് 1,307 പോയന്റ് ഇടിഞ്ഞു

ആർബിഐ നിരക്ക് ഉയർത്തിയത് സൂചികകളെ തളർത്തി, സെ‌ൻസെക്‌സ് 1,307 പോയന്റ് ഇടിഞ്ഞു
, ബുധന്‍, 4 മെയ് 2022 (17:14 IST)
ആർബിഐയുടെ അപ്രതീക്ഷിത നിരക്ക് വർധനവിൽ തകർന്ന് ഓഹരി വിപണി. യുഎസ് ഫെഡറൽ റിസർവിന്റെ പ്രഖ്യാപനം കാത്തിരുന്ന നിക്ഷേപകർക്ക് തിരിച്ചടിയായി ആർബിഐ നീക്കം.
 
സെന്‍സെക്‌സ് 1,307 പോയന്റ് ഇടിഞ്ഞ് 55,669ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയാകട്ടെ 391 പോയന്റ് നഷ്ടത്തില്‍ 16,678 നിലവാരത്തിലെത്തി. ബാങ്ക്, ബാങ്കിതര ധനകാര്യ സേവനം, ഭവനവായ്പ, ഓട്ടോ, റിയല്‍ എസ്‌റ്റേറ്റ് തുടങ്ങിയ മേഖലകളാണ് കനത്ത നഷ്ടംനേരിട്ടത്.
 
ചൈനയിലെ അടച്ചിടലിനെ തുടർന്ന് വിതരണശൃംഖലയില്‍ തടസ്സംനേരിട്ടേക്കാമെന്ന റിപ്പോര്‍ട്ടുകൾ പുറത്തുവന്നതോ‌ടെ ഉപഭോക്തൃ ഉത്പന്ന വിഭാഗം നാലുശതമാനം ഇടിഞ്ഞു. ഹെല്‍ത്ത് കെയര്‍, ടെലികോം, മെറ്റല്‍ സൂചികകളും 2-3ശതമാനം നഷ്ടത്തിലാണ് ക്ലോസ് ചെയ്‌തത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിപിഎന്‍ ഡേറ്റകള്‍ അഞ്ചുവര്‍ഷത്തേക്ക് സൂക്ഷിക്കാന്‍ കമ്പനികളോട് ഇന്ത്യന്‍ ഐടി മന്ത്രാലയം