Publish Date: Tue, 06 Jul 2021 (16:37 IST)
Updated Date: Tue, 06 Jul 2021 (16:40 IST)
ദിവസവ്യാപാരത്തിനിടെ റെക്കോഡ് നേട്ടത്തിലെത്തിയ ഓഹരിവിപണി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്‌തു. ഓട്ടോ, ഐടി, മെറ്റൽ, ഫാർമ ഓഹരികളാണ് സമ്മർദംനേരിട്ടത്.
സെൻസെക്‌സ് 18.82 പോയന്റ് നഷ്ടത്തിൽ 52,861.18ലും നിഫ്റ്റി 16.10 പോയന്റ് താഴ്ന്ന് 15,818.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ചിപ് ക്ഷാമം ലാൻഡ് റോവറിന്റെ ഉത്‌പാദനത്തെ ബാധിക്കുമെന്ന റിപ്പോർട്ടുകൾ വന്നതാണ് ടാറ്റ മോട്ടോഴ്‌സ് ഓഹരിയെ ബാധിച്ചത്. 9 ശതമാനത്തോളമാണ് ഓഹരികൾ ഇടിഞ്ഞത്.
അതേസമയം നിഫ്റ്റി ബാങ്ക് സൂചിക ഒരുശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക നേരിയനേട്ടമുണ്ടാക്കിയപ്പോൾ സ്‌മോൾ ക്യാപ് നഷ്ടംനേരിട്ടു.ഓഹരി വിപണി നഷ്ടംനേരിട്ടത് രൂപയുടെ മൂല്യത്തെയും ബാധിച്ചു. ഡോളറിനെതിരെ 74.55 നിലവാരത്തിലാണ് രൂപയുടെ മൂല്യം ക്ലോസ് ചെയ്‌തത്.