പോക്കറ്റ് കീറുമെന്ന പേടി ഇനി വേണ്ട; കിടിലന്‍ ഫീച്ചറുകളുമായി ഷവോമി എംഐ എ വണ്‍ !
ഡ്യുവല്‍ ക്യാമറ അങ്കത്തിന് ഷാവോമി ഇന്ന് ഇന്ത്യന്‍ വിപണയില്‍
ഷവോമിയുടെ പുതിയ സ്മാര്‍ട്ട്ഫോണ്‍ എംഐ എ വണ്‍ ഇന്ത്യന്‍ വിപണിയിലേക്ക്. രണ്ടു പിന്‍ ക്യാമറകളുമായാണ് ഈ ഫോണ്‍ എത്തുന്നത്. ഫ്ലിപ്പ്കാര്‍ട്ടില്‍ മാത്രമായിരിക്കും ഈ പുതിയ ഫോണ്‍ ഇപ്പോള്‍ ലഭ്യമാവുക. ഏകദേശം 14,700 രൂപയാണ് ഇതിനു പ്രതീക്ഷിക്കുന്ന വില.
ഷവോമി ചൈനയില്‍ അവതരിപ്പിച്ച ഡ്യുവല്‍ ക്യാമറ ഫോണായ എം ഐ 5എക്സിന്റെ വകഭേദമായിരിക്കും ഈ ഫോണ്‍ എന്നാണ് റിപ്പോര്‍ട്ട്. പിന്നിലെ രണ്ടു ക്യാമറകള്‍ക്കും 12മെഗാപിക്സലാണുള്ളത്. ടെലിഫോട്ടോ, വൈഡ് ആംഗിള്‍ ലെന്‍സ് എന്നിങ്ങനെയുള്ള പ്രത്യേകതകളും ഇതിനുണ്ടാകും.
ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 625 പ്രോസസര്‍ കരുത്തേകുന്ന ഈ ഫോണില്‍ 4ജിബി റാം, 64ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിങ്ങനെയുള്ള സവിശേഷതകളുമുണ്ട്‍.