Select Your Language

Notifications

webdunia
webdunia
webdunia
webdunia

റഷിന് പിൻഗാമി, ടൊയോട്ടയുടെ കോംപാക്ട് എസ്‌യുവി ഉടനെത്തും !

റഷിന് പിൻഗാമി, ടൊയോട്ടയുടെ കോംപാക്ട് എസ്‌യുവി ഉടനെത്തും !
, തിങ്കള്‍, 22 ജൂലൈ 2019 (18:09 IST)
പുത്തൻ കോംപാക്ട് എസ്‌യുവി വിപണിയിൽ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ജാപ്പനിസ് വാഹന നിർമ്മാതാക്കളായ ടൊയോട്ട. അന്താരാഷ്ട്ര വിപണിയിൽ വിൽപ്പനക്കുള്ള റഷ് എന്ന ചെറു എസ്‌യു‌വിയുടെ പിൻഗാമിയെയാണ് ടൊയോട്ട വിപണിയിൽ എത്തിക്കുന്നത്. വാഹനത്തെ നവംബറിൽ അവതരിപ്പിക്കും എന്നാണ്  റിപ്പോർട്ടുകൾ.
 
ടൊയോട്ടയുടെ ഉടമസ്ഥതതയിലുള്ള ഡൈഹാട്സു എന്ന കമ്പനിയാണ് ചെറു എസ്‌യു‌വിയെ വികസിപ്പിക്കുന്നത്. എന്നാൽ ഡൈഹാട്സുവിന് പുറമെ ടൊയോട്ട ബ്രാൻഡിലും വാഹനം വിപണിയിലെത്തും. 2017ൽ ഡി എൻ ടർക്ക് എന്ന കോഡ് നാമത്തിൽ ഈ വാഹനത്തിന്റെ കൺസെപ്‌റ്റ് മോഡലിനെ ടൊയോട്ട അവതരിപ്പിച്ചിരുന്നു.
 
കാഴ്ചയിൽ തന്നെ കരുത്ത് വെളിവാകുന്ന ഡിസൈൻ ശൈലിയിലാണ് വാഹനത്തെ ഒരുക്കുക. ചെറുതെന്ന് കാഴ്ചയിൽ തോന്നുമെങ്കിലും മസ്കുലർ ലുക്ക് വാഹനത്തിന് ഉണ്ടാകും. 3.98 മീറ്ററാണ് കൺസെപ്റ്റ് മോഡലിന് ഉണ്ടായിരുന്ന നീളം. ഇതേ നീളം തന്നെ പ്രൊഡക്ഷൻ മോഡലിലും ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 
 
ഡൈഹാട്സു വികസിപ്പിച്ചെടുത്ത ന്യൂ ഗ്ലോബൽ ആർക്കിടെക്ചർ (ഡിഎൻജിഎ) എന്ന പ്ലാറ്റ്ഫോമിലാണ് പുതിയ ചെറു എസ്‌യുവി ഒരുങ്ങുന്നത്. ഫോർ വീൽ ഡ്രൈവ് ലേഔട്ടിൽ വാഹനം എത്തിയേക്കും. ഒരു ലിറ്റർ 3 സിലിണ്ടർ എഞിനാണ് വാഹനത്തിൽ പ്രതീക്ഷിക്കപ്പെടുന്നത് എങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജോലിക്കാരുടെ ശരീരത്തിൽ ചിപ്പ് ഘടിപ്പിക്കുന്നു, വരാനിരിക്കുന്നത് മനുഷ്യൻ റോബോട്ടുകളാകുന്ന കാലം !