Webdunia - Bharat's app for daily news and videos

Install App

ഇന്ത്യയിലെത്തുക 5 ഡോർ ജിംനി, കരുത്തനുവേണ്ടി വാഹന പ്രേമികളുടെ കാത്തിരിപ്പ് !

Webdunia
വ്യാഴം, 26 മാര്‍ച്ച് 2020 (15:53 IST)
ഇന്ത്യൻ വാഹന വിപണി ഏറെനാളായി കാത്തിരിക്കുന്ന മാരുതി സുസൂകിയുടെ കരുത്തൻ എസ്‌യുവി ജിംനി ഈ വർഷം തന്നെ വിപണിയിൽ എത്തും. വാഹനത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള നിർമ്മാനം ഗുജറത്തിലെ പ്ലാന്റിൽ മെയ് മാസം മുതൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. 5 ഡോർ ഫോർമാറ്റിലുള്ള ജിംനിയായിരിക്കും ഇന്ത്യൻ വിപണിയിൽ എത്തിക. 10 ലക്ഷം രൂപയിൽ താഴെയാണ് വാഹനത്തിന്റെ വില പ്രതീക്ഷിക്കുന്നത്.  
 
വാഹനത്തെ ഇന്ത്യയിൽ നിമ്മിച്ച് അന്താരാഷ്ട്ര വിപണികളിലേക്കും മാരുതി സുസൂക്കി വിൽപ്പനക്കെത്തിക്കും. അതിനാൽ അഞ്ച്, മൂന്ന് ഫോർമാറ്റുകളിൽ വാഹനം ഇന്ത്യയിൽ നിർമ്മിക്കും. പ്രതിവർഷം 4000 മുതൽ 5000 ജിംനി യൂണിറ്റുകൾ നിർമ്മിക്കാനാണ് മാരുതി ലക്ഷ്യംവക്കുന്നത്. മാരുതി സുസൂക്കിയുടെ നെക്‌സ ഡീലർഷിപ്പ് വഴിയാവും വാഹനം വിൽപ്പനക്കെത്തുക,
 
ആഡംബര എസ്‌യുവികളിൽ ഉപയോഗിക്കുന്ന ലാഡർ ഫ്രെയിം ഷാസിയിലാണ് വാഹനത്തെ ഒരുക്കുന്നത്. 3395 എംഎം നീളവും 1475 എംഎം വീതിയും വാഹനത്തിനുണ്ട്.  2250 എംഎമ്മാണ് വീല്‍ബേസ്. മികച്ച ഓഫ്‌റോഡ് ഡ്രൈവിന് സഹായിക്കും വിധം 205 എംഎം ആണ് വാഹനത്തിന്റെ ഗ്രൗണ്ട് ക്ലിയറൻസ്. 
 
കാഴ്ചയിൽ കരുത്ത് തോന്നുന്ന സ്‌ട്രോങ് ഡിസൈൻ ശൈലിയാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. മൂന്ന് ഡോറുകളാണ് വാഹനത്തിന് ഉള്ളത്. ഇന്റിരിയറിൽ പ്രീമിയം ഫീച്ചറുകൾ നൽകിയിട്ടുണ്ട്. ത്രീ സ്പോക്ക് മ‌ൾട്ടി ഫങ്ഷൻ സ്റ്റിയറിങ്ങ് വീല്‍, ട്വിന്‍ ഡയല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 7 ഇഞ്ച് സെന്‍ട്രല്‍ ഇന്‍ഫോടെയിൻമെന്റ് സിസ്റ്റം എന്നീ സംവിധാനങ്ങൾ വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്.
 
102 പി എസ് പവറും, 130 എൻഎം ടോർക്കും സൃഷ്ടിക്കാൻ ശേഷിയുള്ള 1.5 ലിറ്റർ കെ 15 ബി പെട്രോൾ എഞ്ചിനായിരിക്കും ഇന്ത്യയിലെ ജിംനിക്ക് കരുത്ത് പകരുക. 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനിലും 4 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിലും വാഹനം വിപണിയിൽ എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പി എം കിസാൻ പദ്ധതി, അടുത്ത ഗഡു ഓഗസ്റ്റ് 2ന്

ഹയര്‍ സെക്കണ്ടറി സ്പോട്ട് അഡ്മിഷന്‍; പ്രവേശനം നേടേണ്ടത് നാളെ

പത്ത് വയസ്സുകാരിയുടെ വയറ്റില്‍ നിന്ന് അര കിലോ മുടികെട്ട് പുറത്തെടുത്തു

അമേരിക്കയുമായുള്ള വ്യാപാര കരാറില്‍ ഉടന്‍ തീരുമാനമായില്ലെങ്കില്‍ ഇന്ത്യയ്ക്ക് ഉയര്‍ന്ന താരീഫ് ചുമത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ്

വയനാട് ചൂരൽമല ദുരന്തം: പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനും മന്ത്രിസഭായോഗത്തിൽ നിർണായക തീരുമാനങ്ങൾ

അടുത്ത ലേഖനം
Show comments