Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉത്പന്നങ്ങൾ വിൽക്കാൻ രാജ്യത്തുടനീളം 100 ചെറു കടകൾ തുറക്കാൻ ആ‍മസോൺ ഇന്ത്യ !

ഉത്പന്നങ്ങൾ വിൽക്കാൻ രാജ്യത്തുടനീളം 100 ചെറു കടകൾ തുറക്കാൻ ആ‍മസോൺ ഇന്ത്യ !
, ബുധന്‍, 27 മാര്‍ച്ച് 2019 (17:47 IST)
ഇന്ത്യയിൽ ഓൺലൈൻ വിപണിയിഒൽ നിന്നും ഓഫ്‌ലൈൻ വിപണിയിലേക്ക് കാലെടുത്തുവക്കാൻ തയ്യാറെടുക്കുകയാണ് ഓൻലൈൻ വാണിജ്യ സ്ഥാപനമായ ആമസോൺ. രാജ്യത്തെ പ്രധാന നഗരങ്ങളിൽ. പ്രത്യേക ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിന് മാത്രമായി 100 കിയോസ്കുകൾ ആരഭിക്കാനാണ് ആമസോണിന്റെ പദ്ധതി.
 
കിന്‍ഡില്‍ ഇ- ബുക്ക് റീഡര്‍, എക്കോ സ്പീക്കര്‍, ഫയര്‍ ടി.വി ഡോങ്കിള്‍ തുടങ്ങി ആമസോണിന്റെ എക്സ്‌ക്ലൂസിവ് ഉത്പന്നങ്ങളാവും പ്രധനമായും കിയോസ്കുകൾ വഴി വിറ്റഴിക്കുക എന്നാണ് റിപ്പോർട്ടുകൾ. രണ്ട് വർഷങ്ങൾക്ക് മുൻപ് പരീക്ഷണാടിസ്ഥാനത്തിൽ ആമസൊൺ ബംഗളുരുവിൽ കിയോസ്കുകൾ സ്ഥാപിച്ചിരുന്നു. ഇതണ് രാജ്യം മുഴുവൻ വ്യാപിപ്പിക്കുന്നത്. കഴിഞ്ഞ ആഴ്ച നോയിഡയിലെ ഒരു മാളിൽ ആമസോൺ കിയോസ്ക് പ്രവർത്തനം ആരംഭിച്ചിരുന്നു. 
 
ബംഗളുരുവിൽ രണ്ടും മുംബൈ, അഹമ്മദാബാദ് എന്നീ നഗരങ്ങളിൽ ഓരോ കിയോസ്കുകളുമായിരിക്കും ആമസോൺ ആദ്യ ഘട്ടത്തിൽ ആരംഭിക്കുക. കിയോസ്കുകൾ വഴി വിറ്റഴിക്കാൻ പോകുന്ന ഉത്പന്നങ്ങളുടെ ലൈവ് ഡെമോ നോക്കാനുള്ള സൌകര്യവും ഉണ്ടായിരിക്കും. അമേരിക്കയിൽ സൂപ്പർ മാർക്കറ്റുകൾ ആരംഭിക്കാൻ ആമസോൻ നേരത്തെ തന്നെ പദ്ധതി രൂപീകരിച്ചിരുന്നു. ഇന്ത്യയിൽ സൂപ്പർ മാർക്കറ്റുകൾ ആരംഭിക്കുന്നതിന്റെ അദ്യ ഘട്ടമാണ് കിയോസ്കുകൾ എന്നാണ് വിലയിരുത്തൽ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൃശ്ശൂരിൽ തുഷാർ മത്സരിക്കും; എസ്എൻഡിപി വൈസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കില്ല