Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 9 April 2025
webdunia

ഓൺലൈൻ ഫാർമസിക്ക് തുടക്കമിട്ട് ആമസോൺ, തുടക്കം ബെംഗളൂരുവിൽ

ആമസോൺ
, ശനി, 15 ഓഗസ്റ്റ് 2020 (11:17 IST)
ഓൺലൈൻ ഫാർമസിയുമായി ആമസോൺ ആരോഗ്യമേഖലയിൽ കൂടി ചുവടുവെക്കാനൊരുങ്ങുന്നു. ആമസോൺ ഫാർമസി എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ബെംഗളൂരുവിലായിരിക്കും ആദ്യം ആരംഭിക്കുക. പിന്നീട് രാജ്യം മുഴുവൻ വ്യാപിപിക്കാനാണ് പരിപാടി. കുറിപ്പടി അടിസ്ഥാനമാക്കിയുള്ള മരുന്നുകള്‍, അടിസ്ഥാന ആരോഗ്യ ഉപകരണങ്ങള്‍, പരമ്പരാഗത ഇന്ത്യന്‍ ഔഷധ മരുന്നുകൾ എന്നിവയാകും ഉപഭോക്താക്കളിൽ എത്തിക്കുക.
 
അടുത്തവര്‍ഷം ജനുവരിയില്‍, ആമസോണ്‍ യുകെ, ഓസ്‌ട്രേലിയ, കാനഡ എന്നിവിടങ്ങളില്‍ ആമസോണ്‍ ഫാര്‍മസി എന്ന പേരിൽ ബിസിനസ് തുടക്കമിടുന്നതായി ബിബിസി റിപ്പോർട്ട് ചെയ്‌തിരുന്നു. നിലവിൽ ഒരു ഇന്ത്യൻ സംസ്ഥനത്ത് മദ്യം വിതരണം ചെയ്യുന്നതിനുള്ള അനുമതിയും നേടിയിട്ടുണ്ട്. എന്നാലിത് എവിടെയെന്നു വ്യക്തമല്ല. അതേസമയം ആമസോൺ ഫാർമസി ആമസോൺ ഫുഡ് ആരംഭിച്ച്  മാസങ്ങൾക്ക് ശേഷമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.തിരഞ്ഞെടുത്ത ബാംഗ്ലൂര്‍ സിറ്റിയിലെ ലൊക്കേഷനുകളിലാണ് ആമസോണ്‍ ഫുഡ് ആരംഭിച്ചിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പത്തനംതിട്ടയില്‍ 250 ലിറ്റര്‍ കോട പിടിച്ചെടുത്തു നശിപ്പിച്ചു