റിസർവ് ബാങ്ക് അപ്രതീക്ഷിതമായി അടിസ്ഥാന വായ്‌പ നിരക്കിൽ മാറ്റം വരുത്തിയതിന് പിന്നാലെ വായ്‌പ നിരക്കുകൾ ഉയർത്തി ബാങ്കുകൾ. പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ വായ്‌പാനിരക്കിൽ 40 ബേസിക് പോയന്റിന്റെ വർധനവാണ് വരുത്തിയത്. ബാങ്ക് ഓഫ് ബറോഡൗം സമാനമായ നിരക്കിൽ വായ്‌പ നിരക്ക് ഉയർത്തിയിട്ടുണ്ട്.
വിവിധ ബാങ്കുകൾ സ്ഥിരനിക്ഷേപ പലിശ നിരക്കും ഉയർത്തി. ഐസിഐസിഐ ബാങ്ക്,ബാങ്ക് ഓഫ് ബറോഡ,കോട്ടക് മഹീന്ദ്ര ബാങ്ക്,ബന്ദൻ ബാങ്ക്,ഇൻഡസ് ഇൻഡ് ബാങ്ക് എന്നിവയാണ് നിരക്ക് വർധിപ്പിച്ചത്. കൂടുതൽ ബാങ്കുകൾ വരും ദിവസങ്ങളിൽ നിക്ഷേപനിരക്കും വായ്‌പാ നിരക്കും വർധിപ്പിക്കുമെന്നാണ് വിദഗ്‌ധർ പറയുന്നത്.