Select Your Language

Notifications

webdunia
webdunia
webdunia
webdunia

എടിഎമ്മിൽ നിന്നും 5000 രൂപയ്‌ക്ക് മുകളിൽ പിൻവലിച്ചാൽ നിരക്ക് ഈടാക്കാൻ നിർദേശം

എടിഎമ്മിൽ നിന്നും 5000 രൂപയ്‌ക്ക് മുകളിൽ പിൻവലിച്ചാൽ നിരക്ക് ഈടാക്കാൻ നിർദേശം
, വെള്ളി, 19 ജൂണ്‍ 2020 (15:25 IST)
എടിഎമ്മിൽ നിന്ന് 5000 രൂപയ്‌ക്കുമുകളിൽ പണംപിൻവലിച്ചാൽ ഫീസ് ഈടാക്കാൻ നിർദേശം.എടിഎംവഴി കൂടുതല്‍പണം പിന്‍വലിക്കുന്നത് നിരുത്സാഹപ്പെടുത്തുന്നതിനാണ് പുതിയ തീരുമാനം. റിസർവ് ബാങ്ക് നിയമിച്ച പ്രത്യേക സമിതിയുടേതാണ് നിർദേശം.വിവരാവകാശം വഴിയുള്ള അന്വേഷണത്തിലാണ് ഈ നിര്‍ദേശം ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. റിപ്പോർട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
 
ബാങ്ക്‌സ് അസോസിയേഷന്‍ ചീഫ് എക്‌സിക്യുട്ടീവ് വി.ജി കണ്ണന്‍ അധ്യക്ഷനായ സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.നിശ്ചിത എണ്ണം പിൻവലിക്കലുകൾക്ക് ശേഷം നിരക്കുകൾ ഈടാക്കുന്നുണ്ടെങ്കിലും എടിഎമ്മുകള്‍ പരിപാലിക്കുന്നതിനുള്ള ചെലവേറിയതാണ് ഈ നിര്‍ദേശത്തിനുപിന്നിൽ.ഓരോതവണ 5000 രൂപയ്ക്കുമുകളില്‍ പണംപിന്‍വലിക്കുമ്പോഴും ഉപഭോക്താവില്‍നിന്ന് നിശ്ചിത നിരക്ക് ഈടാക്കണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

300 ചൈനീസ് ഉത്‌പന്നങ്ങളുടെ തീരുവ വർദ്ധിപ്പിക്കാനൊരുങ്ങി കേന്ദ്രം