Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വകാര്യ സ്‌കൂളുകള്‍ ഫീസ് കൂട്ടി രക്ഷിതാക്കളെ പിഴിയരുത്: മുഖ്യമന്ത്രി

സ്വകാര്യ സ്‌കൂളുകള്‍ ഫീസ് കൂട്ടി രക്ഷിതാക്കളെ പിഴിയരുത്: മുഖ്യമന്ത്രി

ശ്രീനു എസ്

തിരുവനന്തപുരം , വെള്ളി, 29 മെയ് 2020 (14:49 IST)
സ്വകാര്യ സ്‌കൂളുകള്‍ ഫീസ് കുത്തനെ കൂട്ടരുതെന്നും പുതിയ സാഹചര്യത്തിനനുസൃതമായി പഠനരീതി ക്രമീകരിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഒരു സ്‌കൂളിലും ഫീസ് വര്‍ധിപ്പിക്കാന്‍ പാടില്ല. ചില സ്‌കൂളുകള്‍ വലിയ തുക ഫീസിനത്തില്‍ ഉയര്‍ത്തുകയും അത് അടച്ചതിന്റെ രസീതുമായി വന്നെങ്കില്‍ മാത്രമേ അടുത്ത വര്‍ഷത്തേക്കുള്ള പുസ്തകങ്ങള്‍ തരുകയുള്ളൂ എന്ന് പറയുകയും ചെയ്യുന്ന സ്ഥിതിയുണ്ടെന്നും ഇത്തരത്തില്‍ രക്ഷിതാക്കളോട് പെരുമാറരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
എല്ലാ ജനങ്ങളും പ്രയാസം നേരിടുകയാണ്. ഇപ്പോഴത്തെ പ്രത്യേക കാലമായതിനാലാണ് പഠനം പരമാവധി ഓണ്‍ലൈന്‍ വഴിയാക്കാന്‍ തീരുമാനിച്ചതും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏറെ നാളത്തേക്ക് അടച്ചിടുന്നതും.  ഈ ഘട്ടത്തില്‍ പാവപ്പെട്ട രക്ഷിതാക്കളെ സഹായിക്കുക അവരുടെ ഭാരം ലഘൂകരിക്കുക എന്നതാണ് നമ്മള്‍ ഓരോരുത്തരുടെയും ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാമ്പിനെകൊണ്ട് കടിപ്പിക്കും മുന്‍പ് ഉത്രയ്ക്ക് ഉറക്കഗുളിക നല്‍കിയിരുന്നു; കൊലപാതകത്തില്‍ സൂരജിന്റെ കുടുംബത്തിന്റെ പങ്കും അന്വേഷിക്കും