തട്ടിപ്പുകള്‍ തടയുന്നതിനും സുരക്ഷ വര്‍ധിപ്പിക്കുന്നതിനുമായി ബാങ്കുകള്‍ കെ വൈസി അപ്‌ഡേഷന്‍ മാനദണ്ഡങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. അധിക വെരിഫിക്കേഷന്‍ നടത്തി അക്കൗണ്ടുകളെയും അക്കൗട് ഉടമകളെയും കൃത്യതയോടെ തിരിച്ചറിയാനുള്ള നടപടികള്‍ സ്വീകരിക്കാനാണ് ബാങ്കുകള്‍ ആലോചിക്കുന്നത്.
കെ വൈ സി അപ്‌ഡേഷനുമായി ബന്ധപ്പെട്ട് ബാങ്കുകള്‍ ആര്‍ബിഐയുമായും കേന്ദ്രസര്‍ക്കാരുമായും ചര്‍ച്ചകള്‍ നടത്തിവരികയാണ്. ഒന്നിലധികം അക്കൗണ്ടുകളോ ജോയിന്റ് അക്കൗണ്ടുകളോ ഒരു ഫോണ്‍ നമ്പറുമായി ബന്ധിപ്പിച്ചിരിക്കുന്ന കേസുകള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ഇതുമായി ബന്ധപ്പെട്ട് ക്രമീകരണം ഒരുക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ഒരു സമിതി രൂപീകരിച്ചിട്ടുണ്ട്. ഫിനാന്‍സ് സെക്രട്ടറി ടി വി സോമനാഥന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ധനകാര്യമേഖലയില്‍ പൊതു സംവിധാനം ഒരുക്കുന്നതിനായി ശ്രമിക്കുന്നത്.
ലിങ്ക് ചെയ്യാത്ത അക്കൗണ്ടുകല്‍ കൂടി തിരിച്ചറിയാന്‍ സാധിക്കുന്ന തരത്തിലാണ് പുതിയ ക്രമീകരണം വരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ പാസ്‌പോര്‍ട്ട്,ആധാര്‍,വോട്ടെഴ്‌സ് ഐഡി,പാന്‍ കാര്‍ഡ്,ഡ്രൈവിങ് ലൈസന്‍സ് എന്നിവ ഉണ്ടെങ്കില്‍ ബാങ്ക് അക്കൗണ്ട് ഓപ്പണ്‍ ചെയ്യുന്നതിനായി സാധിക്കും.