Webdunia - Bharat's app for daily news and videos

Install App

ലോക്‌ഡൗണിലും മുന്നോട്ട് തന്നെ, പുതിയ ക്രെറ്റയ്ക്കായി ബുക്കിങ് 20,000 പിന്നിട്ടു

Webdunia
ശനി, 2 മെയ് 2020 (15:20 IST)
2020 ക്രെറ്റയെ ഇന്ത്യൻ വാഹന വിപണീ ഇരു കൈകളും നീട്ടി സ്വീകരിച്ചുകഴിഞ്ഞു. ലോക്ഡൗണിലും ബുക്കിങ് കുതിയ്ക്കുകയാണ്. പുതിയ ക്രറ്റയ്ക്കായുള്ള ബുക്കിങ് 20,000 കടന്നു. ബുക്കിങ് ആരംഭിച്ച് വെറും പത്ത് ദിവസത്തിനുള്ളിൽ 10,000 ബുക്കങ്ങുകൾ വാഹനം സ്വന്തമാക്കിയിരുന്നു. ഡൽഹി ഓട്ടോ എക്സ്‌പോയിൽ പ്രദർശിപ്പിച്ച വാഹനത്തിനായി മാർച്ച് 2നാണ് ഹ്യൂണ്ടായ് ബുക്കിങ് ആരംഭിച്ചത്. 25,000 രൂപ മുൻകൂറായി നൽകി ഓൺലൈനായി വാഹനം ബുക്ക് ചെയ്യാം.
 
കാഴ്ചയിൽ തുടങ്ങി എഞ്ചിനിൽ വരെ മറ്റങ്ങളുമായാണ് പുതിയ ക്രെറ്റ വിപണിയിലെത്തുന്നത്. കൂടുതൽ അധുനികവും സ്പോട്ടീവുമായ ക്ലാസിക് ലുക്കിനായി വാഹനത്തിന്റെ ഡിസൈനിൽ നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് റണ്ണിംഗ് ലൈറ്റുകളോടുകൂടിയ സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകളും വലിയ ഗ്രില്ലുകളും ഈ രീതിയിൽ സജ്ജീകരിക്കപ്പെട്ടതാണ്. പിന്നിലും സ്പിൽറ്റ് ടെയിൽ ലാമ്പുകളാണ് നൽകിയിരിക്കുന്നത്.
 
ഇന്റീരിയറിലൂം കൂടുതൽ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. സ്മാർട്ട് ബ്ലു ലിങ്ക് സംവിധാനം, ബോഷ് സ്പീക്കറുകളോടുകൂടിയ ഇൻഫോടെയിൻമെന്റ് സംവിധാനം, വോയിസ് എനേബിൾഡ് സ്മാർട്ട് പനോരമിക് സൺറൂഫ് എന്നിവ എടുത്തുപറയേണ്ടവയാണ്. ആദ്യ തലമുറ ക്രെറ്റയെക്കാൾ രണ്ടാം തലമുറയിൽ എത്തുന്ന വാഹനത്തിന് വലിപ്പം കൂടുതലായിരിക്കും. 4300 എംഎം നീളവും 1790 എംഎം വീതിയും 1622 എംഎം ഉയരവുമാണ് വാഹനത്തിന് ഉണ്ടാവുക. 2610 എംഎമ്മാണ് പുതിയ ക്രെറ്റയുടെ വീൽബേസ്.
 
115 പിഎസ് പവറും, 14.7 കെജിഎം ടോർക്കും സൃഷ്ടിക്കാൻ ശേഷിയുള്ള 1.5 ലിറ്റർ പെട്രോൾ, 115 പിഎസ് കരുത്തും, 25.5 കെജിഎം ടോർക്കും സൃഷ്ടിക്കാൻ ശേഷിയുള്ള 1.5 ഡീസൽ, 140 പിഎസ് കരുത്ത് നൽകാൻ ശേഷിയുള്ള 1.4 ലിറ്റർ ടർബോ പെട്രോൾ, എഞ്ചിൻ വേരിയന്റുകളിലാണ് വാഹനം വിപണിയിലെത്തുക. 6 സ്പീഡ് മാനുവൽ, ഓട്ടോമറ്റിക് ഗിയർ ബോക്സുകളാണ് 1.5 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ ഉണ്ടാവുക. 7 പീഡ് സിവിടി ട്രാൻസ്മിഷനായിരിക്കും ടർബോ ചാർജ്‌ഡ് പെട്രോൾ എഞ്ചിനിൽ ഉണ്ടാവു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

എകെജി സെന്റർ മുൻ ജീവനക്കാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

16 വയസിന് താഴെയുള്ള കുട്ടികൾ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നത് നിരോധിച്ച് ഓസ്ട്രേലിയ

യൂട്യൂബർ തൊപ്പിയുടെ താമസസ്ഥലത്ത് നിന്നും സിന്തറ്റിക് ഡ്രഗ്സ് പിടികൂടി, തൊപ്പിയും സുഹൃത്തുക്കളായ 3 യുവതികളും ഒളിവിൽ

'ശ്രദ്ധിക്കണം'; ഡൊണാള്‍ഡ് ട്രംപ് സുരക്ഷിതനല്ലെന്ന് പുടിന്‍

ശബരിമലയില്‍ തിരക്ക് വര്‍ധിക്കുന്നു; അയ്യപ്പഭക്തന്മാരെ 'ഹാപ്പി'യാക്കി പൊലീസ്

അടുത്ത ലേഖനം
Show comments