97 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡാറ്റയും വോയ്സ് കോളുകളും; തകര്‍പ്പന്‍ ഓഫറുമായി ബിഎസ്എന്‍എല്‍ !
97 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡാറ്റ കോളിങ്ങുമായി ബിഎസ്എന്‍എല്‍ന്റെ പുതിയ പ്ലാന്‍!
പുതിയൊരു ഡാറ്റ പ്ലാനുമായി ബിഎസ്എന്‍എല്‍. ഈ പ്ലാന്‍ ലഭിക്കണമെങ്കില്‍ മൈക്രോമാക്സ് ഈയിടെ പുറത്തിറക്കിയ 'ഭാരത് വണ്‍' എന്ന 4ജി വോള്‍ട്ട് ഫോണ്‍ വാങ്ങണം. ഈ ഫോണിലാണ് 97 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡാറ്റ കോള്‍ പ്ലാന്‍ എന്ന പുതിയ ഓഫര്‍ ബിഎസ്എന്‍എല്‍ നല്‍കിയിരിക്കുന്നത്. 2,200 രൂപയാണ് ഈ ഫോണിന്റെ വില.
ഡിജിറ്റല്‍ ഇന്ത്യ വികസിപ്പിക്കുന്നതിനുളള പ്രവര്‍ത്തനം കൂടിയാണിതെന്ന് ബിഎസ്എന്‍എല്‍ ടെലികോം മിനിസ്റ്റര്‍ മനോജ് സിന്‍ഹ പറഞ്ഞു. രാജ്യത്തുടനീളം ബിഎസ്എന്‍എല്‍ 98 ദശലക്ഷം മൊെൈബല്‍ ഉപഭോക്താക്കളും 16 മില്ല്യന്‍ ലാന്റ്‌ലൈന്‍ ഉപഭോക്താക്കളുമുണ്ടെന്നും 2018 ജനുവരി മുതല്‍ ബിഎസ്എന്‍എല്‍ 4ജി സേവനം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.