Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലയാള സീരിയല്‍ നടി മോഷണക്കേസില്‍ പിടിയില്‍

മലയാള സീരിയല്‍ നടി ആഭരണമോഷണക്കേസില്‍ അറസ്റ്റില്‍

മലയാള സീരിയല്‍ നടി മോഷണക്കേസില്‍ പിടിയില്‍
, ബുധന്‍, 18 ഒക്‌ടോബര്‍ 2017 (11:10 IST)
മലയാള സീരിയല്‍ നടി സ്വര്‍ണാഭരണ മോഷണക്കേസില്‍ പിടിയില്‍. കോഴിക്കോട് സ്വദേശിനി തനൂജയാണ് അറസ്റ്റിലായത്. ബംഗളൂരുവിലെ വീട്ടില്‍ നിന്നു 35 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസിലാണ് തനൂജ അറസ്റ്റിലായത്.
 
ബംഗളൂരുവിലെ കനക്പുര രഘുവന ഹള്ളിയില്‍ താമസിക്കുന്ന പയ്യന്നൂര്‍ സ്വദേശിനിയുടെ വീട്ടില്‍നിന്നാണ് തനൂജ 35 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. കഴിഞ്ഞ മാസം 28 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മലയാളത്തിലെ ചില സീരിയലുകളില്‍ അഭിനയിച്ചിട്ടുള്ള തനൂജ ആഗസ്റ്റിലാണ് പയ്യന്നൂര്‍ സ്വദേശിനിയുടെ വീട്ടില്‍ ജോലിക്കെത്തിയത്.
 
പിന്നീട് തനിജയെ ദിവസങ്ങള്‍ക്ക് ശേഷം കാണാതാകുകയായിരുന്നു. വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയും പ്രതി പിടിയിലാകുകയും ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇതു കേരളമാണ് അമിത് ഷാ... താങ്കളുടെ തള്ളലുകളൊന്നും ഇവിടെ ചെലവാകില്ല; പരിഹാസവുമായി തോമസ് ഐസക്