Publish Date: Thu, 30 Aug 2018 (15:10 IST)
Updated Date: Thu, 30 Aug 2018 (15:14 IST)
597 രൂപക്ക് പുതിയ പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് വോഡഫോൺ. 168 ദിവസത്തേക്ക് ഉപഭോക്താക്കൾക്ക് ആനുകൂല്യം നൽകുന്ന തരത്തിലാണ് വോഡഫോൺ ഓഫർ അവതരിപ്പിച്ചിരിക്കുന്നത്. എയർടെലും സമീപ കാലത്ത് സമാനമായ ഓഫർ പ്രഖ്യാപിച്ചിരുന്നു.
10 ജി ബി ഹൈസ്പീഡ് 4G ഡേറ്റയും ദിവസേന 100 എസ് എം എസും അൺലിമിറ്റഡ് വോയിസ് കോളും ലഭ്യമാക്കുന്നതാണ് വോഡഫോണിന്റെ പുതിയ ഓഫർ. എന്നാൽ സ്മാർട്ട് ഫോണുകളിൽ ഓഫറിന്റെ വാലിഡിറ്റി 112 ദിവസം മാത്രമായിരിക്കും. ഫീച്ചർ ഫോണുകളിൽ മാത്രമേ 168 ദിവസം വാലിഡിറ്റി ലഭ്യമാകു.
വോഡഫോൺ ആപ്പിലും വെബ്സൈറ്റിലും ഓഫർ ലഭ്യമാണ്. ജിയോക്ക് ശക്തമായ മത്സേരം ഒരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഓഫർ വോഡഫോൻ പ്രഖ്യാപിച്ചിരിക്കുന്നത്. ജിയോയുടെ 999 രൂപയുടെ ഓഫറിന് സമാനമായ രീതിയിലാണ് വോഡഫോണിന്റെ പുതിയ ഓഫർ.