Select Your Language

Notifications

webdunia
webdunia
webdunia
webdunia

എയർടെല്ലിന് കടുത്ത തിരിച്ചടി, റെയിൽ‌വേയുടെ മൊബൈൽ കണക്ഷനുകൾ ജിയോയിലേക്ക് മാറ്റുന്നു

എയർടെല്ലിന് കടുത്ത തിരിച്ചടി, റെയിൽ‌വേയുടെ മൊബൈൽ കണക്ഷനുകൾ ജിയോയിലേക്ക് മാറ്റുന്നു
, തിങ്കള്‍, 26 നവം‌ബര്‍ 2018 (16:48 IST)
റെയിൽ‌വേ ഉദ്യോഗസ്ഥരുടെ മൊബൈൽ കണക്ഷനുകൾ ജിയോയിലേക്ക് മാറ്റാൻ തീരുമാനമായി. റെയിൽ‌വേ ജീവനക്കാരുടെ 1.95 ലക്ഷം കണക്ഷുനുകളാണ് ഇതോടെ എയർടെല്ലിന് നഷ്ടമാകുന്നത്. ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് റെയിൽ‌വേ ടെലികോം സേവന ദാതാക്കളെ മാറ്റാൻ തീരുമാനിച്ചത്.
 
റെയിൽ‌വേ ജീവനക്കാരെ പ്രത്യേക വിഭാഗങ്ങളായി തിരിച്ച് ഓരോ വിഭാഗത്തിനും പ്രത്യേക പാക്കേജുകളാകും ജിയോ നൽകുക. ജിയോയിലേക്ക് മാറുന്നതോടെ ബില്ല് തുകയിൽ 35 ശതമാനം കുറവുണ്ടാകും എന്ന് റെയിൽ‌വേ വ്യക്തമാക്കി.
 
കഴിഞ്ഞ ആറു വർഷമായി എയർളെല്ലാണ് റെയി‌വേ ജീവനക്കാരുടെ ടെൽകോം സേവനം നൽകി വനിരുന്നത്. പ്രതിവർഷം 100 കോടി രൂപയാണ് റെയിൽ‌വേ ബില്ലിനത്തിൽ എയർടെല്ലിന് നൽകിയിരുന്നത്. റെയിൽ‌വേയുടെ കണക്ഷനുകൾ നഷ്ടമാകുന്ന എയ‌ർടെല്ലിന് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചേക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാനം നോക്കി വിലപിക്കുന്ന പട്ടിണിപ്പാവങ്ങളുടെ നാട്ടിൽ, മാനംമുട്ടെ ഉയരുന്ന പ്രതിമകൾ ആർക്കുവേണ്ടി ?