Select Your Language

Notifications

webdunia
webdunia
webdunia
Saturday, 11 January 2025
webdunia

ഇൻസ്റ്റഗ്രാമിലെ ഒരു പോസ്റ്റിന് റൊണാൾഡോയ്‌ക്ക് ലഭിക്കുന്നത് 11.9 കോടി, ഇവർ കോടികൾ കൊയ്യുന്ന സെലിബ്രിറ്റികൾ

ഇൻസ്റ്റഗ്രാമിലെ ഒരു പോസ്റ്റിന് റൊണാൾഡോയ്‌ക്ക് ലഭിക്കുന്നത് 11.9 കോടി, ഇവർ കോടികൾ കൊയ്യുന്ന സെലിബ്രിറ്റികൾ
, വെള്ളി, 2 ജൂലൈ 2021 (14:48 IST)
ലോക ഫു‌ട്ബോളിലെ തന്നെ ഏറ്റവും വിലപിടിപ്പുള താരമാണ് പോർച്ചുഗലിന്റെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ.സോഷ്യൽമീഡിയ മാർക്കറ്റിങ് കമ്പനിയായ ഹോപ്പർ എച്ച്ക്യൂ പ്രകാരം ഇൻസ്റ്റഗ്രാമിലെ ഏറ്റവും സമ്പന്നനായ വ്യക്തികൂടിയാണ് ക്രിസ്റ്റ്യാനോ. 11.9 കോടി രൂപയാണ് ഒരു ഇൻസ്റ്റഗ്രാം സ്പോൺസേർഡ് പോസ്റ്റിന് റൊണാൾഡോ‌യ്ക്ക് പ്രതിഫലമായി ലഭിക്കുന്നത്.
 
ഇൻസ്റ്റഗ്രാമിൽ 308 മില്യൺ ഫോളോവേഴ്സാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഉള്ളത്. ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള താരവും ക്രിസ്റ്റ്യാനോ തന്നെയാണ്. 11 കോടി രൂപ പ്രതിഫലവുമായി ഡബ്ല്യൂഡബ്ല്യൂഇ താരവും ഹോളിവുഡ് നടനുമായ ഡ്വെയ്ൻ ജോൺസണാണ് പട്ടികയിൽ രണ്ടാമത്.
 
പോപ് ഗായിക അരിയാന ഗ്രാൻഡെ, കൈലി കോസ്മെറ്റിക്സിന്റെ സ്ഥാപകയും ഉടമയുമായ കൈലി ജെന്നെർ, ടൈലർ സ്വിഫ്റ്റ്, എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള മറ്റ് സെലിബ്രിറ്റികൾ. പട്ടികയിൽ ആദ്യ ഇരുപതിൽ ഉള്ള ഏക ഇന്ത്യൻ താരം ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനായ വിരാട് കോലിയാണ്.ഒരു സ്പോൺസേർഡ് പോസ്റ്റിന് ഇന്ത്യൻ ക്രിക്ക്റ്റ് ടീം ക്യാപ്റ്റന് ലഭിക്കുന്നത് 5 കോടിയാണ്.പട്ടികയിൽ 19ആം സ്ഥാനത്താണ് കോലി.
 
3 കോടി രൂപയുമായി ബോളിവുഡ് താരം പ്രിയങ്കാചോപ്ര പട്ടികയിൽ 27മതുണ്ട്.  ലോകഫുട്ബോളിലെ മറ്റൊരു വമ്പൻ പേരുകാരനായ ലയണൽ മെസി പട്ടികയിൽ ഏഴാമതാണ്. 8.6 കോടി രൂപയാണ് മെസ്സിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന് ലഭിക്കുന്ന തുക.ബിയോൺസ് നോളസ്, ജസ്റ്റിൻ ബീബർ, കെൻഡാൾ ജെന്നർ എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് സെലിബ്രിറ്റികൾ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വര്‍ണം വീണ്ടും തിളങ്ങുന്നു: സംസ്ഥാനത്ത് വില കൂടി