രാജ്യത്തെ പ്രത്യക്ഷ നികുതി വരുമാനത്തിൽ വൻ വർധനവ്. കഴിഞ്ഞ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 95 ശതമാനത്തോളമാണ് പ്രത്യക്ഷ നികുതി വരുമാനം വര്‍ധിച്ചത്. സെപ്‌റ്റംബർ 2 വരെയുള്ള കണക്കുകൾ പ്രകാരം 3.7 ലക്ഷം കോടി രൂപയാണ് കേന്ദ്രസർക്കാരിന് പ്രത്യക്ഷ നികുതിവരുമാനമായി ലഭിച്ചത്. കഴിഞ്ഞ കാലയളവിൽ ഇത് 1.9 ലക്ഷം കോടി രൂപയായിരുന്നു.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ദേശീയ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതും ബിസിനസ് പ്രവര്‍ത്തനങ്ങള്‍ തടസപ്പെസ്സപ്പെട്ടതുമാണ് കഴിഞ്ഞ വർഷം പ്രത്യക്ഷ നികുതിവരുമാനം കുറയ്ക്കാൻ ഇടയാക്കിയത്. എന്നിരുന്നാലും കോവിഡിന് മുമ്പുണ്ടായിരുന്ന പ്രത്യക്ഷ നികുതി വരുമാനത്തേക്കാളും വര്‍ധന ഈ വര്‍ഷമുണ്ടായിട്ടുണ്ട്. 2019-20 സാമ്പത്തിക വർഷത്തിലെ പ്രത്യക്ഷവരുമാനത്തേക്കാൾ 31 ശതമാനം വർധനവാണ് ഇക്കുറി രേഖപ്പെടുത്തിയത്.