'ഇലക്ഷൻ ലീഗുമായി സൊമാറ്റോ':ആരാകും അടുത്ത പ്രധാനമന്ത്രി?; പ്രവചിച്ചാൽ 40 ശതമാനം ഡിസ്‌കൗണ്ട്!

സൊമാറ്റോ ഇലക്ഷൻ ലീഗ് എന്നാണ് പുതിയ പദ്ധതിക്ക് പേരിട്ടിരിക്കുന്നത്.

ചൊവ്വ, 21 മെയ് 2019 (13:02 IST)
ആരാകും അടുത്ത പ്രധാനമന്ത്രി?ആകാംഷ എല്ലാവരിലും ഇല്ലേ? എന്നാൽ ധൈര്യമായി പ്രവചിക്കൂ, അടുത്ത ഫുൾ ഓർഡർ ചെയ്യുമ്പോൾ സമ്മാനം നേടാം. വമ്പൻ ഡിസ്കൗണ്ടാണ് ഓൺലൈൻ ഫുഡ് ഡെലിവറിങ് ആപ്പായ സൊമാറ്റോ ഉപഭോക്താക്കൾക്കായി മുന്നോട്ട് വയ്ക്കുന്നത്. 
 
സൊമാറ്റോ ഇലക്ഷൻ ലീഗ് എന്നാണ് പുതിയ പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. നേരത്തെ ഐ‌പിഎൽ വിജയികളെ പ്രവചിക്കുന്നതിനും സൊമാറ്റോ ഓഫർ നൽകിയിരുന്നു.
 
പ്രവചന മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് 40 ശതമാനം ഡിസ്കൗണ്ടും പ്രവചനം ശരിയാണെങ്കിൽ 30 ശതമാനം ക്യാഷ്‌ബാക്കുമാണ് ഓഫർ. മെയ് 22 വരെ ആർക്കും സൊമാറ്റോയിലൂടെ ഭക്ഷണം ഓർഡർ ചെയ്ത് മത്സരത്തിൽ പങ്കെടുക്കാം. എത്ര പ്രവചനങ്ങൾ ശരിയാകുന്നുവോ അത്രയും തവണ ക്യാഷ്‌ബാക്ക് ലഭിക്കും. ഇന്ന് വരെ 250 നഗരങ്ങളിൽ നിന്നായി 32000 ആളുകൾ മത്സരത്തിൽ പങ്കെടുക്കുന്നുവെന്ന് കമ്പനി വ്യക്തമാക്കി. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഗൃഹപ്രവേശം കഴിഞ്ഞ് രണ്ടാം നാൾ വീട്ടിൽ കള്ളനെത്തി, സ്വർണവും പണവും കവർന്ന് ബെർത്ത്‌ഡേ കേക്കും പലഹാരങ്ങളും കഴിച്ച് മടക്കം