ടെസ്‌ല കാറുകളെപ്പറ്റി എത്രവേണമെങ്കിലും വാചാലമായി സംസാരിക്കാന്‍ ഇന്ത്യക്കാര്‍ക്ക് പറ്റും. കാരണം അവര്‍ വിദേശ കാര്‍ വിപണിയുടേ ഓരോ ചലനവും അറിയുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ നിരത്തുകളില്‍ ടെസ്‌ല ഇലക്‍ട്രോണിക് കാറുകള്‍ എന്നുമുതല്‍ ഓടിത്തുടങ്ങുമെന്ന് ചോദിച്ചാല്‍ ആര്‍ക്കും ഉത്തരമുണ്ടാകില്ല.
എന്നാല്‍ ടെസ്‌ല ഉടമ ഇലോണ്‍ മസ്കിന് ഇക്കാര്യത്തില്‍ കൃത്യമായ ഒരു ഉത്തരമുണ്ട്. ടെസ്‌ല കാറുകള്‍ ഇന്ത്യയില്‍ എന്ന് എത്തണമെന്ന് തീരുമാനിക്കേണ്ടത് ഒരു ഇന്ത്യക്കാരന്‍ ആണത്രേ. അതേ, ടെസ്‌ലയുടെ സി എഫ് ഒ ആയ ദീപക് അഹൂജയാണ് ആ വ്യക്തി.
ടെസ്‌ല കാറുകള്‍ എന്ന് ഇന്ത്യന്‍ റോഡുകളില്‍ ഇടം പിടിക്കുമെന്ന് അന്തിമമായി തീരുമാനിക്കേണ്ടത് ദീപക് അഹൂജയാണെന്ന് ഒരു ട്വീറ്റില്‍ ഇലോണ്‍ മസ്ക് വ്യക്തമാക്കി. വിദേശ കാറുകളുടെ കാര്യത്തില്‍ ഇന്ത്യ മുന്നോട്ടുവയ്ക്കുന്ന ചില നിയമങ്ങളും ചട്ടങ്ങളുമാണ് ടെസ്‌ലയുടെ വരവ് വൈകുന്നതിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
2008ലാണ് ദീപക് അഹൂജ ടെസ്‌ലയില്‍ ജോയിന്‍ ചെയ്യുന്നത്. പിന്നീട് 2015ല്‍ അദ്ദേഹം ടെസ്‌ല വിട്ടു. കഴിഞ്ഞ വര്‍ഷം അദ്ദേഹം വീണ്ടും ടെസ്‌ലയുടെ ഭാഗമാകുകയായിരുന്നു.