കൊവിഡിന്റെ രണ്ടാം തരംഗത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് ആശ്വാസവുമായി ഇപിഎഫ്ഒ. ഇപിഎഫ് വരിക്കാർക്ക് നിക്ഷേപത്തിൽ നിന്നും പണം പിൻവലിക്കാനുള്ള അനുമതിയാണ് ഇപിഎഫ്ഒ നൽകിയിരിക്കുന്നത്. പിൻവലിക്കുന്ന തുക തിരിച്ചടിക്കേണ്ടതില്ല.
പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജനപ്രകാരം തൊഴിൽ മന്ത്രാലയമാണ് പദ്ധതി വീണ്ടും പ്രഖ്യാപിച്ചത്. കൊവിഡ് വ്യാപനത്തെ തുടർന്ന് 2020 മാർച്ചിലാണ് ആദ്യമായി പണം പിൻവലിക്കാൻ അനുമതി നൽകിയത്.
അടിസ്ഥാന ശമ്പളം,ഡിഎ എന്നിവ ഉൾപ്പടെ മൂന്ന് മാസ തുകയ്ക്ക് സമാനമോ അല്ലെങ്കിൽ ഇപിഎഫ് നിക്ഷേപത്തിന്റെ 75 ശതമാനമോ ഇതിൽ ഏതാണ് കുറവ് ആ തുകയാണ് പിൻവലിക്കാനാവുക. അപേക്ഷ ലഭിച്ചാൽ മൂന്ന് ദിവസത്തിനകം പണം ലഭ്യമാക്കണമെന്നാണ് തൊഴിൽ മന്ത്രാലയത്തിന്റെ നിർദേശം.