Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാർച്ചിനകം എല്ലാ അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കണമെന്ന് ബാങ്കുകളോട് കേന്ദ്രം

മാർച്ചിനകം എല്ലാ അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കണമെന്ന് ബാങ്കുകളോട് കേന്ദ്രം
, ചൊവ്വ, 10 നവം‌ബര്‍ 2020 (19:37 IST)
മാർച്ച് 31ഓടെ രാജ്യത്തെ എല്ലാ അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിച്ചുവെന്ന് ബാങ്കുകൾ ഉറപ്പുവരുത്തണമെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ. എല്ലാവരെയും ധനകാര്യ ഉൾചേർക്കലിന്റെ ഭാഗമാക്കുന്നതിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇപ്പോഴും നിരവധി അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെന്നും നിർമല സീതാരാമൻ പറഞ്ഞു.
 
മാർച്ച് 31ഓടെ എല്ലാ അക്കൗണ്ടുകളും പാനുമായും ആധാറുമായും ബന്ധിപ്പിക്കണമെന്നാണ് നിർമല സീതാരാമന്റെ നിർദേശം. ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷന്റെ 7മ്മത് വാർഷിക പൊതുയോഗത്തെ അഭിസംബോധന ചെയ്‌തുസംസാരിക്കുകയായിരുന്നു അവർ. യു‌പിഐ പോലുള്ള ഡിജിറ്റൽ പണമിടപാട് സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും നിർമല സീതാരാമൻ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുഖ്യമന്ത്രിയുടെ അഡീഷണല്‍ സെക്രട്ടറി സിഎം രവീന്ദ്രന്റെ ജീവന് ഭീഷണി: സുരക്ഷ ഒരുക്കണമെന്ന് കെ സുരേന്ദ്രന്‍