Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒറ്റ ചാർജിൽ 480കിലോമീറ്റർ സഞ്ചരിക്കും, ഫോർവീൽ ഡ്രൈവ് ഇലക്ട്രിക് എസ്‌യുവി വരുന്നു !

റൂഫിൽ സോളാർ പാനൽ !

ഒറ്റ ചാർജിൽ 480കിലോമീറ്റർ സഞ്ചരിക്കും, ഫോർവീൽ ഡ്രൈവ് ഇലക്ട്രിക് എസ്‌യുവി വരുന്നു !
, ശനി, 2 നവം‌ബര്‍ 2019 (17:34 IST)
ഫോർവീൽ ഡ്രൈവ് ഇലക്ട്രിക്ക് എസ് യുവിയെ വിപണിയിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അമേരിക്കൻ വാഹന നിർമ്മാതാക്കളായ ഫിസ്കർ ഓട്ടോമോട്ടീവ്. ഓഷ്യൻ എന്നാണ് തങ്ങളുടെ പുതിയ എസ്‌യുവിക്ക് ഫിസ്കർ പേര് നൽകിയിരിക്കുന്നത്. ലക്ഷ്വറി ഇലക്ട്രിക് എസ്‌യുവിയെ അടുത്ത വർഷം ഫിസ്കർ വിപണിയിൽ അവതരിപ്പിക്കും.
 
2021 അവസാനത്തോടെ മാത്രമേ വാണിജ്യാടിസ്ഥാനത്തിലുള്ള ഓഷ്യന്റെ നിർമ്മാണം ഫിസ്കർ ആരംഭിക്കൂ. 40,000 ഡോളറാണ് (28.2ലക്ഷം രൂപ) വാഹനത്തിന്റെ വില. 2022ഓടെ മാത്രമേ വാഹനം വിപണിയിലെത്തു. ആതിനൂതന ഡിസൈൻ ശൈലിയിലാണ് വാഹനത്തെ ഒരുക്കിയിരിക്കുന്നത്. പുതുമയാർന്ന ഗ്രില്ലും. പ്രത്യേക രീതിയല്ലുള്ള ഹെഡ്‌ലാമ്പുകളും. ഉയർന്നു നിൽക്കുന്ന ബോണറ്റും വാഹനത്തിന് ഗാംഭീര്യമാർന്ന ഒരു ലുക്ക് നൽകുന്നുണ്ട്. അത്യാഡംഭരമായ ഇന്റീരിയറാണ് വാഹനത്തിൽ ഉള്ളത്.
 
80kWh ലിഥിയം അയേണ്‍ ബാറ്ററിയാണ് ഓഷ്യന്റെ കരുത്തുറ്റ മോട്ടോറുകൾക്ക് വൈദ്യുതി നൽകുക. ഫോർവീൽ ഡ്രൈവ് പതിപ്പിൽ മുന്നിലും പിന്നിലുമായി രണ്ട് മോട്ടോറുകളാണ് ഉണ്ടാവുക. ഒറ്റ ചാർജിൽ 480 കിലോമീറ്റർ താണ്ടാൻ വഹനത്തിന് സാധിക്കും. റൂഫിൽ വലിയ സോളാർ പാനൽ ഘടിപ്പിച്ചിട്ടുണ്ട് ഇത് അധിക ചാർജിംഗിന് സഹായിക്കും. വാഹനത്തിനായുള്ള റിസർവേഷൻ ഈ മാസം ഫിസ്കർ ആരംഭിച്ചേക്കും.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭാര്യയുമായി വഴക്ക്, മദ്യപിച്ചെത്തി രണ്ട് മാസം പ്രായമുള്ള മകളെ മർദ്ദിച്ച് കൊന്ന് പിതാവ്