Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ധനവിലയിൽ ഇന്നും വർദ്ധനവ്. മുംബൈയില്‍ പെട്രോളിന് 90.57 രൂപ

ഇന്ധനവിലയിൽ ഇന്നും വർദ്ധനവ്. മുംബൈയില്‍ പെട്രോളിന് 90.57 രൂപ

ഇന്ധനവിലയിൽ ഇന്നും വർദ്ധനവ്. മുംബൈയില്‍ പെട്രോളിന് 90.57 രൂപ
ന്യൂഡൽഹി , വെള്ളി, 28 സെപ്‌റ്റംബര്‍ 2018 (10:49 IST)
ഇന്നും ഇന്ധനവിലയിൽ വർദ്ധനവ്. ഇന്ന് പെട്രോളിനു 22 പൈസയും ഡീസലിനു 19 പൈസയുമാണ് കൂടിയത്. ഇതോടെ മുംബൈയില്‍ പെട്രോളിന് 90.57 രൂപയും ഡീസലിന് 79.01 രൂപയുമായി. പെട്രോളിന് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് മുംബൈയിലേത്. 
 
ഡല്‍ഹിയില്‍പെട്രോളിന് 83.22 രൂപയും ഡീസലിന് 74.42 രൂപയുമാണ് വില. അതേസമയം, കൊച്ചിയില്‍ പെട്രോള്‍ വില 85.45 രൂപയായും ഡീസല്‍ വില 78.59 രൂപയായും ഉയര്‍ന്നു. 
 
തിരുവനന്തപുരത്തു പെട്രോള്‍ വില 86.64 രൂപയായപ്പോള്‍ ഡീസല്‍ വില 79.71 രൂപയായി. കോഴിക്കോട് പെട്രോള്‍ വില 85.46 രൂപയും ഡീസല്‍ വില 78.71 രൂപയുമാണ്. കേരളത്തിൽ ഡീസൽ ഉപയോഗത്തിൽ പത്ത് മുതൽ പതിനഞ്ച് ശതമാനം വരെ കുറവ് വന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഷോക്കേറ്റ് മരിച്ച യുവതികളുടെ പോസ്‌റ്റ്‌മോർട്ടം നടുറോഡിൽ നടത്തി; പൊലീസിന്റേയും ബന്ധക്കളുടേയും സമ്മതത്തോടെയെന്ന് ഗവൺമെന്റ് ഡോക്‌ടർ