Publish Date: Wed, 29 Jun 2022 (19:46 IST)
Updated Date: Wed, 29 Jun 2022 (19:50 IST)
റിലയൻസിൽ തലമുറമാറ്റ സൂചന നൽകി റിലയൻസ് റീട്ടേയ്ൽ ചെയർമാൻ സ്ഥാനത്തേക്ക് മകൾ ഇഷ അംബാനി വരുന്നതായി ബ്ലൂംബർഗ് റിപ്പോർട്ട്. റിലയൻസ് ജിയോ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ നിന്നും കഴിഞ്ഞ ദിവസം മുകേഷ് അംബാനി രാജിവെയ്ക്കുകയും ചെയർമാനായി മകൻ ആകാശ് അംബാനിയെ നിയമിക്കുകയും ചെയ്തിരുന്നു.
ഇരട്ട സഹോദരങ്ങളായ ആകാശും ഇഷയും റിലയൻസ് റീട്ടെയ്ൽ വെഞ്ച്വേഴ്സ്, ജിയോ മാർട് എന്നിവയുടെ ബോർഡ് അംഗങ്ങളാണ്. ഇരുവരുടെയും ഇളയ സഹോദരനായ ആനന്ദ് അംബാനി അടിത്തിടെയായിരുന്നു റിലയൻസിൻ്റെ റീട്ടേയ്ൽ വെഞ്ച്വേർഴ്സ് ബോർഡ് ഡയറക്ടറായത്.കഴിഞ്ഞ വർഷം നടന്ന റിലയൻസിന്റെ വാർഷിക പൊതു യോഗത്തിൽ റിലയൻസ് ഗ്രൂപ്പിൽ മക്കൾക്കു നിർണായക പങ്കാളിത്തം നൽകുമെന്നതിൻ്റെ സൂചന മുകേഷ് അംബാനി നൽകിയിരുന്നു.