മൂന്ന് ദിവസത്തിന് ശേഷം സ്വർണവിലയില്‍ വര്‍ദ്ധന; പവന് 120 രൂപ കൂടി
മൂന്ന് ദിവസത്തിന് ശേഷം സ്വർണവിലയില്‍ വര്‍ദ്ധന; പവന് 120 രൂപ കൂടി
Publish Date: Mon, 12 Feb 2018 (12:18 IST)
Updated Date: Mon, 12 Feb 2018 (12:24 IST)
ഏറ്റകുറച്ചിലിനൊടുവില്‍ സ്വർണ വില ഇന്ന് വര്‍ദ്ധിച്ചു. പവന് 120 രൂപയാണ് ഇന്ന് കൂടിയത്. ഗ്രാമിന് 15 രൂപ കൂടി 2,795 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണിയിലുണ്ടായ മാറ്റമാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചത്.
പവന് 22,360 രൂപയാണ് ഇന്നത്തെ വില. മൂന്ന് ദിവസത്തിന് ശേഷമാണ് വിലയിൽ മാറ്റമുണ്ടാകുന്നത്. വരും ദിവസങ്ങളില്‍ വില വര്‍ദ്ധനവിനുള്ള സാധ്യത കൂടുതലാണെന്നാണ് വിലയിരുത്തല്‍. അതേസമയം, വെള്ളി വിലയില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചിട്ടില്ല.