സ്വര്‍ണ വില കുതിക്കുന്നു; ഇന്ന് വര്‍ദ്ധിച്ചത് 160 രൂപ - പവന് 22,600 രൂപ
സ്വര്‍ണ വില കുതിക്കുന്നു; ഇന്ന് വര്‍ദ്ധിച്ചത് 160 രൂപ - പവന് 22,600 രൂപ
ആഗോള വിപണിയിലുണ്ടായ ചാഞ്ചാട്ടം മൂലം സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ് തുടരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി ഉയര്‍ന്നു കൊണ്ടിരിക്കുന്ന വിലയില്‍ ഇന്നും മാറ്റമില്ല.
ഇന്ന് 160 രൂപയാണ് പവന് വർദ്ധിച്ചത്. 22,600 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ വർദ്ധിച്ച് 2,825 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ബുധനാഴ്ച പവന് 80രൂപ കൂടിയതിന് പിന്നാലെയാണ് ഇന്നും സ്വര്‍ണ വിലയില്‍ വ്യതിയാനമുണ്ടായത്. വരും ദിവസങ്ങളിലും വില വര്‍ദ്ധിക്കുമെന്നാണ് വിപണി റിപ്പോര്‍ട്ട്. അതേസമയം, വെള്ളിയുടെ വിലയില്‍ കാര്യമായ ഏറ്റക്കുറച്ചില്‍ ഉണ്ടായിട്ടില്ല.