ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. പവന് 120 രൂപയാണ് കൂടിയത്. സ്വർണം ഒരു ഗ്രാമിന് 5290 രൂപയും ഒരു പവന് 42,320 രൂപയുമാണ്. ഈയാഴ്ച ആദ്യ രണ്ട് ദിവസവും സ്വർണവിലയിൽ വർധന രേഖപ്പെടുത്തിയിരുന്നു.