Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആട് തോമയും ചാക്കോ മാഷും വീണ്ടുമെത്തുന്നു, സ്ഫടികം റിലീസ് ചെയ്യുന്നത് 145 സ്ക്രീനുകളിൽ

ആട് തോമയും ചാക്കോ മാഷും വീണ്ടുമെത്തുന്നു, സ്ഫടികം റിലീസ് ചെയ്യുന്നത് 145 സ്ക്രീനുകളിൽ
, വ്യാഴം, 9 ഫെബ്രുവരി 2023 (08:23 IST)
ഡിജിറ്റൽ റീമാസ്റ്ററിംഗ് പൂർത്തിയായ മലയാള ചിത്രം സ്ഫടികം ഇന്ന് വീണ്ടും റിലീസ് ചെയ്യുന്നു. 1995ൽ പുറത്തിറങ്ങിയ ചിത്രം മലയാളത്തിലെ ക്ലാസിക്കുകളിൽ ഒന്നും ആരാധകരുടെ പ്രിയചിത്രവുമാണ്. ഏറ്റവും കൂടുതൽ തവണ ടെലിവിഷൻ ചാനലുകളിൽ പ്രദർശിപ്പിക്കപ്പെട്ട സിനിമയ്ക്ക് ഇന്നത്തെ കാലത്തും അതേ സ്വീകാര്യത ലഭിക്കുമോ എന്ന ചോദ്യത്തിന് മണിക്കൂറുകൾക്കകം കേരളം ഉത്തരം നൽകും.
 
അറ്റ്മോസ്, 4കെ അപ്ഡേഷനോടെയാണ് ചിത്രം പുറത്തിറങ്ങുന്നത്. കേരളത്തിൽ 145 സ്ക്രീനുകളിലാണ് പ്രദർശനം. ആദ്യ പതിപ്പിനേക്കാൾ എട്ടര മിനിറ്റ് ദൈർഘ്യം പുതിയ സ്ഫടികത്തിനുണ്ട്. 2 കോടിയോളം മുതൽമുടക്കിയാണ് സ്ഫടികം വീണ്ടും റിലീസിനെത്തുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബെഡ് റൂം രംഗം മാത്രമല്ല, ലിപ്പ് ലോക്കും: അനിഖ സുരേന്ദ്രൻ്റെ ഓ മൈ ഡാർലിംഗ് ട്രെയിലർ