രാജ്യത്തെ പൊതുമേഖലാസ്ഥാപനങ്ങളെ വ്യാപകമായി സ്വകാര്യവത്കരിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. നിലവിലുള്ള 300 പൊതുമേഖല സ്ഥാപനങ്ങളെ 12 ആക്കി ചുരുക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്.
കഴിഞ്ഞ ബജറ്റ് അവതരണവേളയിൽ തന്നെ ധനമന്ത്രി നിർമല സീതാരാമൻ സ്വകാര്യവത്‌കരണ നയത്തെ പറ്റി വ്യക്തമാക്കിയിരുന്നു. 2021-22 സാമ്പത്തിക വർഷം 2 ലക്ഷം കോടിയുടെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കാനാണ് ബജറ്റ് ലക്ഷ്യമിടുന്നത്. ഓരോ മേഖലയിലും മൂന്ന് മുതൽ നാലുവരെ കമ്പനികൾ നിലനിർത്തി ബാക്കി കമ്പനികളുടെ ഓഹരികൾ വിറ്റഴിക്കാനാണ് സർക്കാർ നീക്കം.