ഒറ്റ ചാർജിൽ 235 കിലോമീറ്റർ ഓടും, ഹാർലിയുടെ ആദ്യ ഇലക്ട്രിക് സൂപ്പർ ബൈക്ക് ആഗസ്റ്റ് 27ന് ഇന്ത്യയിൽ !

Webdunia
ചൊവ്വ, 13 ഓഗസ്റ്റ് 2019 (18:46 IST)
അമേരിക്കൻ സൂപ്പർ ബൈക്ക് നിർമ്മാതാക്കളായ ഹാർലി ഡേവിഡ്‌സൺ തങ്ങളുടെ ആദ്യ ഇലക്ട്രിക് സൂപ്പർ ബൈക്കിനെ ഇന്ത്യൻ വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ആഗസ്റ്റ് 27ന് വാഹനം ഇന്ത്യൻ വിപണിയിൽ അവതരപ്പിക്കും. ലൈവ് വയർ എന്നാണ് ആദ്യ ഇലക്ട്രിക് സുപ്പർ ബൈക്കിന് ഹാർലി‌ ഡേവിഡ്സൺ പേര് നൽകിയിരിക്കുന്നത്. അധികം വൈകാതെ തന്നെ വാഹനം ഇന്ത്യൻ വിപണിയിൽ വിൽപ്പനക്കെത്തും.
 
വാഹനം വാങ്ങുന്നവർക്ക് ഡീല/ർഷിപ്പുകള വഴി രണ്ട് വർഷത്തേക്ക് സൗജന്യ ചാർജിംഗ് സംവിധാനം ഒരുക്കിയാണ് വാഹനത്തെ അമേരിക്കയിൽ ഹാർലി വിൽപ്പനക്കെത്തിക്കുന്നത്. ഇലക്ട്രിഫൈ അമേരിക്കൻ സ്റ്റോറുകളിൽ 500 കിലോവാട്ട് അവർ ബാറ്ററി ചാർജിംഗിനുള്ള സൗജന്യ സംവിധാനം ലഭ്യമാണ്. അമേരിക്കൻ വിപണിയിൽ 29,799 ഡോളർ (ഏകദേശം 21.20 ലക്ഷം രൂപ)യാണ് വാഹനത്തിന് വില.
 
ഹാർലിയുടെ ക്രൂസർബൈക്കുകളുടെ അതേ ഡിസൈൻ ശൈലി പിന്തുടർന്ന് തന്നെയാണ് ലൈവ് വയറിനെയും രൂപ‌കൽപ്പന ചെയ്തിരിക്കുന്നത്. നോയ്സ്‌ വൈബ്രേഷൻ, എഞിൻ ഹാർഷ്‌നെസ് എന്നിവയെ കൃത്യമായി ക്രമീകരിച്ചാണ് വാഹനത്തെ ഒരുക്കിയിരിക്കുന്നത്. മികച്ച സസ്‌പെൻഷനും, യാത്രയിലെ കംഫ‌ർട്ടിനുമായി പ്രീയം സംവിധാനങ്ങളും വാഹനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
 
103 പിഎസ് പവറും 116 എന്‍എം ടോര്‍ക്കും നല്‍കുന്ന ഓള്‍ ഇലക്ട്രിക് മോട്ടോറാണ് വാഹനത്തിന്റെ കുതിപ്പിന് പിന്നിൽ ഒറ്റ ചാർജിൽ ലൈവ് വയറിന് 235 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ സാധിക്കും. പൂജ്യത്തിൽനിന്നും 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ലൈവ് വയറിന് വെറും മൂന്ന് സെക്കൻഡുകൾ മതി എന്നാണ് ഹാർലി ഡേവിഡ്സൺ അവകാശപ്പെടുന്നത്. ഡിസി ഫാസ്റ്റ് ചാർജർ ഉപയ്യോഗിച്ചാൽ 60 മിനിറ്റിനുള്ളിൽ വാഹനം പൂർണ ചാർജ് ചെയ്യാൻ സാധിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്നാറില്‍ സ്‌കൈ ഡൈനിങ്ങിനിടെ 150 അടി ഉയരത്തില്‍ കുടുങ്ങി വിനോദസഞ്ചാരികള്‍; താഴെയിറക്കാന്‍ നടപടികള്‍ സ്വീകരിച്ചു

വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് പാസോ സ്‌പോട്ട് ബുക്കിംഗ് പാസോ ഉള്ള ഭക്തരെ മാത്രം സന്നിധാനത്തേക്ക് പ്രവേശിപ്പിച്ചാല്‍ മതി: ഹൈക്കോടതി

തദ്ദേശ തിരഞ്ഞെടുപ്പ്: പോസ്റ്ററുകളില്‍ അച്ചടി വിവരങ്ങളും കോപ്പികളുടെ എണ്ണവും രേഖപ്പെടുത്തണം

കുടിയേറ്റം അമേരിക്കയുടെ സാങ്കേതിക പുരോഗതിക്ക് തുരങ്കം വെച്ചു, മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം നിർത്തുന്നതായി ട്രംപ്

Rahul Mamkootathil: നാറിയവനെ താങ്ങരുത്, നാറും: രാഹുൽ വിഷയത്തിൽ കോൺഗ്രസിനുള്ളിൽ രണ്ടഭിപ്രായം

അടുത്ത ലേഖനം
Show comments