ഷവോമിയുടെ എംഐ A3 ആഗസ്റ്റ് 21ന് ഇന്ത്യൻ വിപണിയിൽ !

ചൊവ്വ, 13 ഓഗസ്റ്റ് 2019 (18:23 IST)
ഷവോമിയുടെ എംഐ A2വിന്റെ പിൻമുറക്കാരനായ എംഐ A3 ആഗസ്റ്റ് 21ന് ഇന്ത്യൻ വിപണിയിൽ എത്തും ഷവോമി ഇന്ത്യ മേധാവി മനു കുമാർ ജെയിൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 48 മെഗാപിക്സൽ പ്രൈമറി സെൻസറോടുകൂടിയ ട്രിപ്പിൾ റിയർ ക്യാമറയുമായാണ് സ്മർട്ട്‌ഫോൺ എത്തുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
 
മുൻ ജനറേഷനിലേതിന് സമാനമായി രണ്ട് വർഷത്തേക്ക് സോഫ്‌‌റ്റ്‌വെയർ അപ്ഡേഷനും, മുന്ന് വർഷത്തേക്ക് സെക്യൂരിറ്റി അപ്ഡേഷനും ഫോണിൽ ലഭ്യമായിരിക്കും. ആൻഡ്രോയിഡ് വണിലാണ് സ്മാർട്ട്‌ഫോൺ പ്രവർത്തിക്കുക എന്നതാണ് മറ്റൊരു പ്രത്യേകത.    
 
4 ജിബി റാം, 64 ജിബി സ്റ്റോറേജ്, 6 ജിബി റാം 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ എംഐ A3 വിപണിയിലെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ക്വാൽകോമിന്റെ സ്നാപ്‌ഡ്രാൺ 665 പ്രൊസസറായിരിക്കും ഫോണിൽ ഉണ്ടാവുക. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം സിനിമാ സ്‌റ്റൈലില്‍ തോക്കുചൂണ്ടി ആഡംബര കാര്‍ കവര്‍ന്നു - സംഭവം ഡല്‍ഹിയില്‍