ഓൺലൈനായി ഭക്ഷണവും മറ്റു സാധനങ്ങളുമെല്ലാം ഓർഡർ ചെയ്യുന്നതുപോലെ ഇനി ബൈക്കുകളും ഓർഡർ ചെയ്ത് വാങ്ങാം. ഓൺലൈനായി ഓർഡർ ചെയ്താൽ ബൈക്ക് വീട്ടിലെത്തിച്ച് നൽകുന്ന പദ്ധതിക്ക് തുടക്കം കുറികൻ തയ്യാറെടുക്കുകയാണ് ഹീറോ മോട്ടോ കോർപ്പ്. ഹീറോയുടെ വാണിജ്യ പോർട്ടൽ വഴി ഇനി ഇഷ്ടമുള്ള ബൈക്കുകൾ ഓർഡർ ചെയ്ത് വാങ്ങാം.
ആദ്യഘട്ടത്തിൽ മുംബൈ, നോയിഡ, ബംഗളുരു എന്നീ നഗരങ്ങളിൽ മാത്രമേ സേവനം ലഭ്യമാവുകയുള്ളു. പിന്നീട് രാജ്യത്തെ 25 നഗരങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനാണ് ഹീറോ ലക്ഷ്യംവക്കുന്നത്. ഇ കൊമേഴ്സ് വെബ്‌സൈസറ്റിൽ ഇഷ്ടമുള്ള ഇരുചക്ര വാഹനം തിരഞ്ഞെടുക്കാം, വാഹത്തിൽ വേണ്ട വേരിയന്റും നിറവുമെല്ലാം തിരഞ്ഞെടുക്കാൻ ഓപ്ഷനുകൾ ഉണ്ടാകും.
ഇതിനു ശേഷം ഡെലിവറി സംസ്ഥാനം, നഗരം, ഡീലർഷിപ് എന്നിവ നൽകണം അഡ്വാൻസ് മാത്രം നൽകിയോ പണം പൂർണമായും അടച്ചോ ബൈക്ക് ഓർഡർ ചെയ്യാം. ഇതോടെ ഡിലർഷിപ്പിലെ ഉദ്യോഗസ്ഥർ വീട്ടിലെത്തി വാഹനം രജിസ്റ്റർ ചെയ്യാനുള്ള രേഖകൾ വാങ്ങും വഹനത്തിന്റെ രജിസ്ട്രേഷൻ പൂർത്തിയാകുന്നതോടെ വാഹനം അഡ്രസിലേക്ക് കൃത്യമായി എത്തും. വെറും 349 രൂപ മാത്രമാണ് ഈ സേവനത്തിന് അധികമായി നൽകേണ്ടത്.